ല്യൂട്ടന്‍ കേരളൈറ്റ്സിന്റെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു ഈദ് ആഘോഷങ്ങള്‍ വര്‍ണാഭമായ കലാ വിനോദങ്ങളോടു കൂടി അരങ്ങേറി. ലൂക്ക ഡാന്‍സ് സ്‌കൂളില്‍ നിന്ന് പങ്കെടുത്ത കുട്ടികളുടെ ഡാന്‍സിന്റെ മിഴിവ് മുന്‍ വര്‍ഷത്തേക്കാളും മികവുള്ളതായിരുന്നു. പുതിയ ഡാന്‍സ് ടീച്ചേഴ്സിന്റെയും ലൂക്ക ക്ലാസ് കോര്‍ഡിനേറ്റേഴ്സിന്റെയും അക്ഷീണ പരിശ്രമത്തെ ചടങ്ങില്‍ ആദരിച്ചു. വൈവിധ്യമായ ഡാന്‍സുകള്‍ക്കു പുറമെ ലൂക്ക സീനിയേഴ്സ് അവതരിപ്പിച്ച ഗാനങ്ങളും സ്‌കിറ്റും വേറിട്ടൊരു അനുഭവമായിരുന്നു.
ലൂക്കയുടെ പുതിയ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ലൂക്ക അംഗങ്ങള്‍ തികച്ചും ജനകീയമായി തിരഞ്ഞെടുക്കപ്പെട്ടവര്‍ ആണ്. ല്യൂട്ടന്‍ കേരളൈറ്റ്സിന്റെ ഭാവി പരിപാടികള്‍ക്കു ചുക്കാന്‍ പിടിക്കാന്‍ പ്രസിഡണ്ട് ആയി ജോജോ ജോയിയും വൈസ് പ്രസിഡന്റ് ആയി പ്രീതി ജോര്‍ജും, സെക്രട്ടറി ആയി ജയിന്‍ ജോര്‍ജും ബിജീഷ് ചാത്തോത്ത് ജോയിന്റ് സെക്രട്ടറി ആയും സ്ഥാനം ഏറ്റെടുത്തപ്പോള്‍ ട്രെഷറര്‍ ആയി ജോര്‍ജ് ദേവസ്യയും ജോയിന്റ് ട്രഷററായി അനില്‍ അബ്രഹാമും സജ്‌നു ജോജോയും തെരഞ്ഞെടുക്കപ്പെട്ടു.
വരും വര്‍ഷങ്ങളില്‍ കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍ ആയി ജെസ്ലി പ്രവീണിനെയും ലൂക്കയുടെ പി ആര്‍ ഒ ആയി ബോബന്‍ ജോസിനെയും അംഗങ്ങള്‍ തെരഞ്ഞെടുത്തു. യുക്മയുടെ പോഷക ആസോസിയേഷനുകളില്‍ എടുത്തു പറയത്തക്ക പ്രാധാന്യം അര്‍ഹിക്കുന്ന അസോസിയേഷനുകളില്‍ ഒന്നായ ലൂക്കയുടെ പ്രതിനിധി ആയി ജോര്‍ജ് കുര്യനും ഇവരോടൊപ്പം തെരഞ്ഞെടുക്കപ്പെട്ടു.
ഈസ്റ്റര്‍ വിഷു ഈദ് ആഘോഷങ്ങളുടെ ഭാഗമായി 2024 -25 സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജോര്‍ജ് കുര്യനും സാമ്പത്തിക ക്രയവിക്രയങ്ങള്‍ ടോം ജോസും അവതരിപ്പിച്ചു. രുചികരമായ ഡിന്നറിനു ശേഷം ഡിജെയോട് കൂടി കാര്യ പരിപാടികള്‍ അവസാനിപ്പിച്ചു. |