Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുമെന്ന് നൈജല്‍ ഫറാഷ്; വിമര്‍ശനം ശക്തം
reporter
ലണ്ടന്‍: അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ച് ഭരണത്തിലേറുകയാണെങ്കില്‍ ബ്രിട്ടനിലെ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുമെന്ന് റിഫോം പാര്‍ട്ടി നേതാവ് നൈജല്‍ ഫറാഷ് മുന്നറിയിപ്പ് നല്‍കി. ഉയര്‍ന്ന ശമ്പളവും മികച്ച ഇംഗ്ലീഷ് ഭാഷാപരിജ്ഞാനവും ഉള്ളവര്‍ക്കു മുന്‍ഗണന നല്‍കി കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുകയാണ് ലക്ഷ്യം.

ഇപ്പോള്‍ നിലവിലുള്ള 'ഇന്‍ഡെഫിനിറ്റ് ലീവ് ടു റിമെയ്ന്‍' (ILR) എന്ന കുടിയേറ്റ പദവിക്ക് പകരമായി, അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ പുതുക്കാവുന്ന തൊഴില്‍വീസ സമ്പ്രദായം കൊണ്ടുവരാനാണ് റിഫോം പാര്‍ട്ടിയുടെ പദ്ധതി. ഇതിലൂടെ കുടിയേറ്റക്കാര്‍ ക്ഷേമ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്തവരായി മാറും. പൗരത്വം നേടാനുള്ള നടപടിക്രമങ്ങളും കൂടുതല്‍ കര്‍ശനമാക്കുമെന്ന് ഫറാഷ് വ്യക്തമാക്കിയിട്ടുണ്ട്.

ഫറാഷിന്റെ നിലപാട് ട്രംപിന്റെ അമേരിക്കയെ അനുസ്മരിപ്പിക്കുന്നതാണെന്നും ബ്രിട്ടനെ അതുപോലുള്ള ഒരു രാജ്യമായി മാറ്റാനുള്ള ശ്രമമാണിതെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. 2029ലാണ് ബ്രിട്ടനില്‍ അടുത്ത പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ 650 അംഗ ജനസഭയില്‍ റിഫോം പാര്‍ട്ടിക്ക് അഞ്ച് എംപിമാരേ ഉള്ളെങ്കിലും, അഭിപ്രായ വോട്ടെടുപ്പുകളില്‍ ലേബര്‍ പാര്‍ട്ടിയെക്കാള്‍ മുന്നിലാണ് റിഫോം.

 

 
Other News in this category

 
 




 
Close Window