Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് പുരസ്‌കാരം സ്വീകരിക്കാന്‍ യുകെയിലേക്കുള്ള മേയര്‍ ആര്യ രാജേന്ദ്രന്റെ യാത്രയ്ക്ക് രണ്ട് ലക്ഷം രൂപ ചെലവ്
reporter

തിരുവനന്തപുരം: വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് പുരസ്‌കാരം സ്വീകരിക്കാന്‍ യുകെയിലേക്കുള്ള യാത്രയ്ക്ക് മേയര്‍ ആര്യ രാജേന്ദ്രന് നഗരസഭയുടെ ചെലവില്‍ രണ്ട് ലക്ഷത്തോളം രൂപ ചെലവായതായി അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യന്‍ സംഘടന യുകെയില്‍ നല്‍കിയ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ സര്‍ക്കാര്‍ അനുമതിയോടെ നടത്തിയ യാത്രയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ചെലവിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

വിമാന ടിക്കറ്റിന് ?1.31 ലക്ഷം, വിസയ്ക്ക് ?15,000, ഭക്ഷണം, താമസം തുടങ്ങിയവയ്ക്കാണ് ബാക്കി തുക ചെലവായത്. കുറഞ്ഞ നിരക്കിലുള്ള ത്രീസ്റ്റാര്‍ ഹോട്ടലിലാണ് മേയര്‍ താമസിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. യാത്രയ്ക്കുള്ള ചെലവ് തനതു ഫണ്ടില്‍നിന്ന് ചെലവഴിക്കാന്‍ കോര്‍പറേഷനു സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

നഗരസഭ നടപ്പിലാക്കിയ സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സ് അവാര്‍ഡ് യുകെ പാര്‍ലമെന്റില്‍ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് സംഘടിപ്പിച്ച ചടങ്ങിലാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ ഏറ്റുവാങ്ങിയത്. കഴിഞ്ഞമാസം 22നാണ് ചടങ്ങിനായി വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് മേയറെ ഔദ്യോഗികമായി ക്ഷണിച്ചത്. സുസ്ഥിര വികസനം നടപ്പാക്കിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന നിലയിലാണ് അവാര്‍ഡ് നല്‍കപ്പെട്ടത്.

 
Other News in this category

 
 




 
Close Window