|
പുനര്‍വിവാഹിതരുടെ കുട്ടികള്‍ക്ക് കരുതലും സുരക്ഷയും ഒരുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 'സുരക്ഷാ മിത്ര'. പുനര്‍വിവാഹിതരായ മാതാപിതാക്കളുടെ ആദ്യവിവാഹത്തിലെ കുട്ടികളില്‍ പലരും നേരിടുന്ന അവഗണനയും അതിക്രമങ്ങളും തടയുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇങ്ങനെയുള്ള കുട്ടികളുടെ പട്ടിക സ്‌കൂളുകളില്‍ തയാറാക്കുകയും ഇവരുടെ വീട്ടില്‍ മാസത്തിലൊരിക്കല്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും.
ഏതെങ്കിലും കുട്ടി അവഗണനയോ അതിക്രമമോ നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എന്നിവരെ വിവരമറിയിക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കുട്ടികള്‍ക്ക് നേരിട്ടും പരാതി സമര്‍പ്പിക്കാം. എല്ലാ സ്‌കൂളുകളിലും പരാതിപ്പെട്ടി സ്ഥാപിക്കും. വിവരങ്ങള്‍ രഹസ്യമായിട്ടായിരിക്കും സൂക്ഷിക്കുക. ജില്ലാതലങ്ങളില്‍ 4200 അധ്യാപകര്‍ക്കും 80,000 അധ്യാപ കര്‍ക്ക് ഫീല്‍ഡ് തലത്തിലും പരിശീലനം നല്‍കും. ഒക്ടോബറിലാണ് പരിശീലനം നല്‍കുക. |