Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേരളത്തില്‍ ബിജെപി അധികാരത്തില്‍ എത്തിയേക്കുമെന്ന് അമ്പലപ്പുഴ നിയുക്ത എംഎല്‍എ ജി സുധാകരന്‍
Text By: UK Malayalam Pathram
മുസ്ലിം ലീഗ് വര്‍ഗീയ കക്ഷിയല്ലെന്നും ഏറ്റവും കൂടുതല്‍ മതനിരപേക്ഷതയുള്ള പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് സുധാകരന്റെ പ്രതികരണം.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയും ജി സുധാകരന്‍ ആഞ്ഞടിച്ചു. വെള്ളാപ്പള്ളി നേരത്തെ മുതല്‍ തന്നെ മുസ്ലീം വിരുദ്ധതയാണ് പറയുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായം അദ്ദേഹത്തിന്റേത്. ഭൂരിപക്ഷം മുസ്ലിം വോട്ടുകളും എനിക്കാണ് കിട്ടിയത്. മുസ്ലീം ജനതക്ക് എന്നെ അറിയാം. വെള്ളാപ്പള്ളി പറയുന്നത് കേട്ടല്ല മുസ്ലീങ്ങള്‍ വോട്ട് ചെയ്യുന്നത്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി എന്ന നിലയിലാണ് വെള്ളാപ്പള്ളിയെ ഞാന്‍ വീട്ടില്‍ പോയി കണ്ടത്.
വെള്ളാപ്പള്ളി നടേശന്‍ നാളെ ലൈന്‍ മാറ്റും. ഇത്രയും കാലം പിണറായിയെ പിന്തുണച്ചു. വെള്ളാപ്പള്ളി ഇന്നലെ വരെ എല്‍ഡിഎഫ് വരുമെന്ന് പറഞ്ഞിരുന്നു. നാളെ എന്ത് പറയുമെന്ന് ആര്‍ക്കറിയാം.
 
Other News in this category

 
 




 
Close Window