Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ശിവഗിരി മഠവുമായി ബന്ധമുള്ള ആറുപേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണം - സ്വാമി സച്ചിദാനന്ദ
Text By: UK Malayalam Pathram
മന്ത്രിസ്ഥാനത്തിന് അവകാശവാദവുമായി ശിവഗിരി മഠവും. മഠവുമായി ബന്ധമുള്ള ആറുപേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് വി ഡി സതീശനോട് ആവശ്യപ്പെട്ടതായി ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവഗിരി മഠവുമായി അടുത്ത ബന്ധമുള്ള ഒന്‍പത് പേരാണ് വിജയിച്ചു വന്നിട്ടുള്ളത്. ഇതില്‍ ആറുപേരെയെങ്കിലും പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നാണ് മഠത്തിന്റെ പ്രധാന ആവശ്യം.ഈ വിഷയം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ മഠത്തിന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും സച്ചിദാനന്ദ പറഞ്ഞു.
മന്ത്രിസ്ഥാനങ്ങള്‍ക്ക് പുറമെ, പിന്നാക്ക ക്ഷേമ സമുദായ വകുപ്പിനായി പ്രത്യേകമായി ഒരു മന്ത്രി വേണമെന്ന ആവശ്യവും ശിവഗിരി മഠം മുന്നോട്ടുവെച്ചിട്ടുണ്ട്. കേരളത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേകമായി വകുപ്പുള്ളതുപോലെ, സംസ്ഥാനത്തെ നാല്പത്തിരണ്ടോളം വരുന്ന പിന്നാക്ക സമുദായങ്ങളുടെ വളര്‍ച്ചയ്ക്കായി ഒരു പ്രത്യേക മന്ത്രിയുണ്ടാകേണ്ടത് അനിവാര്യമാണെന്ന് സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window