Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഇടിമിന്നലേറ്റ് മലപ്പുറത്ത് 4 കുട്ടികള്‍ മരിച്ചു; വേനല്‍മഴയില്‍ ഇടിമിന്നല്‍ പതിച്ചത് മങ്കടയില്‍
Text By: UK Malayalam Pathram
മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് 4 മരണം. 3 പേര്‍ക്ക് പരിക്ക്. ആകെ ആറുപേര്‍ക്കാണ് മിന്നലേറ്റത്. ഇതില്‍ നാലുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരിച്ചു. വൈകിട്ട് 5 മണിയോടെയാണ് സംഭവം. പരിക്കേറ്റ മറ്റു രണ്ടുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇവരുടെ നില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം.വെള്ളില മലയില്‍ അസീസ് ആലിക്ക പറമ്പിലിന്റെ മകന്‍ സിയാദ് (18), നിസാറിന്റെ മകന്‍ ഫഹദ് (19), പുതുക്കുടി അലിയുടെ മകന്‍ റഹീസ് (20), കൂരിമണ്ണില്‍ പുത്തന്‍വീട്ടില് സെയ്തലവിയുടെ മകന്‍ ബഹാസ് (18) എന്നിവരാണ് മരിച്ചത്.
വെള്ളില മലയില്‍ നിസാറിന്റെ മകന്‍ റോഷന്‍ (20), മുഷ്താഖിന്റെ മകന്‍ ഇഷ്ഹാത് (19), സല്‍മാനുല്‍ ഫാരിസ് (21) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.
 
Other News in this category

 
 




 
Close Window