Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കോതമംഗലത്ത് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ 3 വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
Text By: UK Malayalam Pathram
കോതമംഗലത്ത് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കോതമംഗലം മാര്‍ ബസേലിയോസ് ഡെന്റല്‍ കോളജിലെ മൂന്നാം വര്‍ഷ ബി ഡി എസ് വിദ്യാര്‍ഥികള്‍ ആണ് മരിച്ചത്. പെരിയാറില്‍ ഒഴുക്കില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മറ്റ് രണ്ടുപേര്‍ക്കും കൂടി ജീവന്‍ നഷ്ടമാകുന്ന സ്ഥിതി ഉണ്ടായത്. തിരുവല്ല സ്വദേശി ബിയോണ്‍ തിരുവനന്തപുരം സ്വദേശി ഹരീഷ് കോട്ടയം സ്വദേശി അതുല്‍ എന്നിവരാണ് പെരിയാറില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്.

കോതമംഗലം നഗരത്തില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെ വനമേഖലയോട് ചേര്‍ന്നുള്ള വടാട്ടുപാറയിലെ പല്ലവന്‍ പടിയിലാണ് ഉച്ചയോടെ ഒന്‍പത് പേരടങ്ങുന്ന സംഘം എത്തിയത്. ശക്തമായ നീരൊഴുക്ക് പെരിയാറില്‍ ഉണ്ടായിരുന്നില്ല എങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയുടെ ഭാഗമായി ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ടായിരുന്നു. പരിചയമില്ലാത്ത ഭാഗത്ത് ഒഴുക്കില്‍പ്പെട്ട ആളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ടുപേര്‍ കൂടി ആഴങ്ങളിലേക്ക് പതിക്കുകയായിരുന്നു എന്നാണ് വിവരം. വിനോദസഞ്ചാരികള്‍ ഏറെ എത്തുന്ന ഇവിടെ സുരക്ഷാ സംവിധാനങ്ങളുടെ പാളിച്ചയും വലിയ വെല്ലുവിളിയാണ്.
 
Other News in this category

 
 




 
Close Window