Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.3532 INR  1 EURO=111.1111 INR
ukmalayalampathram.com
Mon 11th May 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
തമിഴ്‌നാട് മുഖ്യമന്ത്രിയായി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്തു; സാക്ഷ്യം വഹിക്കാന്‍ രാഹുല്‍ഗാന്ധി എത്തി
Text By: UK Malayalam Pathram
ടിവികെ അദ്ധ്യക്ഷന്‍ ചലച്ചിത്രനടന്‍ സി ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു . മെയ് 10 രാവിലെ പത്ത് മണിക്ക് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് 10 അംഗ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. വിജയ്ക്ക് ഒപ്പം അദ്ദേഹത്തിന് കക്ഷിയിലെ 9 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാനത്തിന്റെ എല്ലായിടത്തും വിജയ് ആരാധകര്‍ ഉത്സവ തിമിര്‍പ്പിലാണ്. 59 വര്‍ഷത്തിനുശേഷം കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന തമിഴ്‌നാട് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി എത്തി. ഡിഎംകെ സഖ്യത്തിനൊപ്പം ജയിച്ച കോണ്‍ഗ്രസിന്റെ 5 എംഎല്‍എമാരില്‍ രണ്ടു പേര്‍ മന്ത്രിമാരാകും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.
 
Other News in this category

 
 




 
Close Window