Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്നു; സാമൂഹിക മൂല്യവും ഇനി നിര്‍ണായകമാകും
reporter

ലണ്ടന്‍: ബ്രിട്ടനില്‍ സ്ഥിരതാമസത്തിനായി അപേക്ഷിക്കുന്ന കുടിയേറ്റക്കാര്‍ക്ക് ഇനി അവരുടെ സാമൂഹിക സംഭാവനയും തെളിയിക്കേണ്ടിവരുമെന്ന് ഹോം സെക്രട്ടറി ശബാന മഹമൂദ് വ്യക്തമാക്കി. സമ്പദ്വ്യവസ്ഥയ്ക്ക് നല്‍കുന്ന സംഭാവനകള്‍ക്കപ്പുറം, ബ്രിട്ടിഷ് സമൂഹത്തിന് അവരുടെ കുടിയേറ്റം കൊണ്ടുണ്ടാകുന്ന നേട്ടം വിലയിരുത്തുമെന്നും ശബാന സൂചിപ്പിച്ചു.

5 വര്‍ഷം പൂര്‍ണ്ണമാകുന്നവര്‍ക്കുള്ള സൗകര്യം ഇനി 10 വര്‍ഷം

നിലവില്‍ ബ്രിട്ടനിലെത്തി 5 വര്‍ഷം കഴിഞ്ഞാല്‍ കുടിയേറ്റ പദവിക്ക് അപേക്ഷിക്കാനുള്ള സൗകര്യം നിലവിലുണ്ട്. ഈ കാലപരിധി 10 വര്‍ഷമാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. കുടിയേറ്റ നടപടികള്‍ക്ക് അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്താനാണ് ലക്ഷ്യമെന്ന് ഹോം സെക്രട്ടറി വ്യക്തമാക്കി.

ലേബര്‍ പാര്‍ട്ടി സമ്മേളനം ലിവര്‍പൂളില്‍ ആരംഭിച്ചു

ഇതിനിടെ ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനം ലിവര്‍പൂളില്‍ ആരംഭിച്ചു. ഡിജിറ്റല്‍ ഐഡി കാര്‍ഡിനെ തൊഴിലവകാശ രേഖയായി കണക്കാക്കി കുടിയേറ്റച്ചട്ടം കൂടുതല്‍ കര്‍ശനമാക്കുമെന്ന് പ്രധാനമന്ത്രി കിയ സ്റ്റാമര്‍ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനവും മറ്റ് കുടിയേറ്റ നയപരിഷ്‌കാരങ്ങളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടും.

 
Other News in this category

 
 




 
Close Window