Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
സൈബര്‍ ആക്രമണത്തിന് പിന്നാലെ ജാഗ്വര്‍-ലാന്‍ഡ് റോവര്‍ക്ക് ബ്രിട്ടന്‍ പ്രഖ്യാപിച്ച വന്‍ സാമ്പത്തിക സഹായം
reporter

ലണ്ടന്‍: സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ഉത്പാദനം നിര്‍ത്തിയ ടാറ്റയുടെ ജാഗ്വര്‍ ആന്‍ഡ് ലാന്‍ഡ് റോവര്‍ (ജെ.എല്‍.ആര്‍) കമ്പനിക്ക് ബ്രിട്ടന്‍ വന്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. രണ്ട് ബില്ല്യന്‍ ഡോളര്‍, അതായത് ഏകദേശം ?17,600 കോടി രൂപയുടെ വായ്പയാണ് സര്‍ക്കാര്‍ ഉറപ്പുനല്‍കിയത്.

യു.കെ എക്‌സ്‌പോര്‍ട്ട് ഫിനാന്‍സിന്റെ ഗാരന്റിയോടെ വായ്പ

സര്‍ക്കാര്‍ ഏജന്‍സിയായ യു.കെ എക്‌സ്‌പോര്‍ട്ട് ഫിനാന്‍സ് ഗാരണ്ടി നല്‍കുന്ന ഈ സഹായം സ്വകാര്യ ബാങ്ക് വഴിയാണ് ലഭ്യമാക്കുക. സൈബര്‍ ആക്രമണത്തിന് ശേഷം ബ്രിട്ടനിലെ മൂന്ന് ജെ.എല്‍.ആര്‍ ഫാക്ടറികളും ഒരു മാസമായി പൂട്ടിയ നിലയിലാണ്. ദിവസേന ഏകദേശം 1000 കാറുകളാണ് ജെ.എല്‍.ആര്‍ ബ്രിട്ടനില്‍ ഉത്പാദിപ്പിക്കുന്നത്.

നൂറുകണക്കിന് തൊഴിലാളികള്‍ക്ക് പ്രതിസന്ധി

ബര്‍മിങ്ഹാം, ലിവര്‍പൂള്‍ തുടങ്ങിയ നഗരങ്ങളിലെ ഫാക്ടറികളിലും വിതരണ ശൃംഖലയിലും നൂറുകണക്കിന് തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഫാക്ടറികള്‍ അടച്ചതോടെ ഡീലര്‍മാര്‍ വലിയ സാമ്പത്തിക ഞെരുക്കത്തിലാണ്. ജീവനക്കാരുടെ ജോലി സമയം വെട്ടിക്കുറയ്ക്കുന്ന സാഹചര്യമുണ്ടായതായി സര്‍വേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ലോക വാഹന വ്യവസായത്തെ ബാധിച്ച ആക്രമണം

ജെ.എല്‍.ആര്‍ ബ്രിട്ടന്റെ ഐകോണിക് ബ്രാന്‍ഡായത? ??? ആഗോള വാഹന നിര്‍മാണ മേഖലയെ തന്നെ ബാധിച്ച ആക്രമണമാണ് നടന്നതെന്ന് ബിസിനസ് മന്ത്രി പീറ്റര്‍ കെയ്‌ലി പറഞ്ഞു. ഡീലര്‍മാരെ സഹായിക്കുക, ഉത്പാദനം പുനസ്ഥാപിക്കുക എന്നിവയാണ് വായ്പ സഹായത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window