Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
ഗാന്ധിജയന്തിക്ക് മുന്നോടിയായി ലണ്ടനില്‍ ഗാന്ധിപ്രതിമ വികൃതമാക്കി: ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അപലപിച്ചു
reporter

ലണ്ടന്‍: ഗാന്ധിജയന്തി ആഘോഷങ്ങള്‍ അടുത്തിരിക്കെ, ലണ്ടനിലെ ടാവിസ്റ്റോക്ക് സ്‌ക്വയറില്‍ സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ ഇന്ത്യാവിരുദ്ധ വാക്കുകള്‍ എഴുതിയും പെയിന്റ് അടിച്ചും വികൃതമാക്കിയതായി റിപ്പോര്‍ട്ട്. സംഭവത്തെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ശക്തമായി അപലപിച്ചു.

അഹിംസയുടെ പാരമ്പര്യത്തിനെതിരായ ലജ്ജാകരമായ ആക്രമണമാണിത് എന്ന് ഹൈക്കമ്മിഷന്‍ പ്രതികരിച്ചു. പ്രതിമയെ വികൃതമാക്കിയ വിവരം ബ്രിട്ടീഷ് അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും പ്രതിമ പഴയരീതിയിലാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഹൈക്കമ്മിഷന്‍ അറിയിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ലണ്ടന്‍ പൊലീസ് അറിയിച്ചു. എല്ലാ വര്‍ഷവും ഗാന്ധിജയന്തി ദിനത്തില്‍ ടാവിസ്റ്റോക്ക് സ്‌ക്വയറിലെ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താറുണ്ട്. 1968-ലാണ് ലണ്ടനില്‍ നിയമവിദ്യാര്‍ത്ഥിയായിരുന്ന മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി പ്രതിമ സ്ഥാപിച്ചത്.

 
Other News in this category

 
 




 
Close Window