Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരിക്ക് നേരെ വംശീയ അധിക്ഷേപം; യുവതി സോഷ്യല്‍ മീഡിയയില്‍ അനുഭവം പങ്കുവെച്ചു
reporter

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ വംശീയ അധിക്ഷേപത്തിന് ഇരയായ ഇന്ത്യക്കാരി സ്വാതി വര്‍മ തന്റെ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ സംഭവം ശ്രദ്ധേയമായി. ജിമ്മിന് പുറത്ത് നടന്ന സംഭവത്തില്‍ ഒരു സ്ത്രീ സ്വാതിയെ തടഞ്ഞുനിര്‍ത്തി, 'നീയെന്തിനാണ് അയര്‍ലന്‍ഡില്‍ വന്നത്? ഇന്ത്യയിലേക്ക് തിരികെ പോകൂ' എന്നുമാണ് പറഞ്ഞത്.

സ്വാതി തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചത് ഇങ്ങനെയാണ്: 'ദിവസവും ഞാന്‍ നടക്കുന്ന തെരുവില്‍ വച്ച് എന്റെ നിലനില്‍പ്പിനെ ഇങ്ങനെ ന്യായീകരിക്കേണ്ടിവരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. കുറച്ചു നിമിഷത്തേക്ക് ഞാന്‍ മരവിച്ചു നിന്നുപോയി. പിന്നെ മനസ്സിലായി, നിശബ്ദത വെറുപ്പ് വളരാന്‍ മാത്രമേ സഹായിക്കൂ.'

വീഡിയോയുടെ ക്യാപ്ഷനില്‍ സ്വാതി വിശദീകരിക്കുന്നത്: 'ഞാന്‍ ജിമ്മില്‍ നിന്ന് പുറത്തുവരുമ്പോള്‍ ഒരു സ്ത്രീ എന്നെ തടഞ്ഞുനിര്‍ത്തി. അയര്‍ലന്‍ഡില്‍ ഞാന്‍ എന്തിനാണ് വന്നത് എന്ന് ചോദിച്ചു. ഇന്ത്യയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ക്ക് ജോലി ചെയ്യാനുള്ള വിസയുണ്ടോ? വീട്ടുടമയ്ക്ക് പണം നല്‍കി ഇവിടെ കഴിയുകയാണോ? അവര്‍ക്കെന്തിനാണ് അധികാരം നല്‍കിയത്?' എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് അവര്‍ ഉന്നയിച്ചത്.'

രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നതെന്നും, സ്ത്രീ മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവരായി തോന്നിയെങ്കിലും അവബോധം ഉണ്ടാകേണ്ടതും, സഹായം ലഭിക്കേണ്ടതുമാണ് എന്ന നിലപാടിലാണ് സ്വാതി. 'ഇത് ഇനി ആരെയും ബാധിക്കരുത് എന്നതിനാലും, വംശീയതയും ഭീഷണിയും വെറുപ്പും ഇപ്പോഴും തെരുവുകളില്‍ സ്വതന്ത്രമായി നടക്കുന്നതിനാലും ഞാന്‍ വീഡിയോ റെക്കോര്‍ഡ് ചെയ്തു, പൊലീസില്‍ റിപ്പോര്‍ട്ട് നല്‍കി, ഷെയര്‍ ചെയ്തു,' എന്നും യുവതി വ്യക്തമാക്കി.

സ്വാതിയുടെ പോസ്റ്റിന് നിരവധി പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. 'ഇത്തരമൊരു അനുഭവം നിങ്ങള്‍ക്കുണ്ടായതില്‍ ഖേദിക്കുന്നു' എന്ന കമന്റുകളാണ് പലരും പങ്കുവെച്ചത്. വംശീയതക്കെതിരെ ശക്തമായ നിലപാടാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.




 
Other News in this category

 
 




 
Close Window