Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ ക്‌നാനായ ദമ്പതികളുടെ വിവാഹം വിവാദത്തില്‍; സീറോ മലബാര്‍ രൂപതയെക്കുറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതം
reporter

ലണ്ടന്‍: ബ്രിട്ടനില്‍ ക്‌നാനായ യുവാവും യുവതിയും കത്തോലിക്ക വിശ്വാസം ഉപേക്ഷിച്ച് കത്തോലിക്കേതര സമൂഹത്തില്‍ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സഭാ വൃത്തങ്ങള്‍ വ്യക്തമാക്കി.

വിവാഹം ലാറ്റിന്‍ പള്ളിയില്‍ നടത്താന്‍ രൂപത തടസ്സം സൃഷ്ടിച്ചതിനാലാണ് കത്തോലിക്കാ സഭ ഉപേക്ഷിക്കേണ്ടിവന്നതെന്നുള്ള വാദം തികച്ചും തെറ്റായതാണെന്ന് സഭാ വക്താക്കള്‍ വ്യക്തമാക്കി. ആദ്യം ക്‌നാനായ ആചാരപ്രകാരം സീറോ മലബാര്‍ ക്രമത്തില്‍ വിവാഹം നടത്താന്‍ തീരുമാനിച്ച ദമ്പതികള്‍, ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടറെ സമീപിക്കുകയും, അദ്ദേഹം സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.

എന്നാല്‍, സഭ നിര്‍ദ്ദേശിച്ച ഫോമുകള്‍ പൂരിപ്പിക്കാന്‍ തയാറാകാതിരുന്നുവെന്നും, 'ക്നാനായത്വം നഷ്ടപ്പെടും' എന്ന തെറ്റായ ധാരണയിലായിരുന്നു ഇരുവരും. സഭയുടെ ഔദ്യോഗിക വിശദീകരണങ്ങള്‍ അനുസരിച്ച്, ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ക്‌നാനായ മിഷനില്‍ അംഗമാകുന്നത് ക്‌നാനായ അംഗത്വം നഷ്ടപ്പെടുത്തുന്നില്ല.

പിന്നീട് ലാറ്റിന്‍ പള്ളിയില്‍ വിവാഹം നടത്താന്‍ ശ്രമിച്ചപ്പോള്‍, സീറോ മലബാര്‍ സഭാ അംഗങ്ങളായതിനാല്‍, അതിനുള്ള അര്‍പ്പിതാധികാരം ആവശ്യമായതായി അറിയിക്കപ്പെട്ടു. രൂപതാധ്യക്ഷന്‍ അതിനുള്ള സഹായം വാഗ്ദാനം ചെയ്‌തെങ്കിലും, ക്‌നാനായ മിഷന്‍ ഡയറക്ടറിലൂടെ അപേക്ഷ നല്‍കാന്‍ ഇരുവരും തയാറായില്ല.

 
Other News in this category

 
 




 
Close Window