Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
എന്‍എച്ച്എസിലെ സ്വാധീനശക്തിയുള്ള 50 ന്യൂനപക്ഷ നേതാക്കള്‍ക്കുള്ള പട്ടികയില്‍ മലയാളി നഴ്‌സിന് അംഗീകാരം
reporter

ലണ്ടന്‍: യുകെ ആരോഗ്യ സേവനമായ എന്‍എച്ച്എസിലെ (NHS) ഏറ്റവും സ്വാധീനമുള്ള 50 കറുത്തവര്‍ഗ്ഗ, ഏഷ്യന്‍, ന്യൂനപക്ഷ (BAME) നേതാക്കളുടെ പട്ടികയില്‍ മലയാളി നഴ്‌സായ സജന്‍ സത്യന്‍ ഇടം നേടി. ഹെല്‍ത്ത് സര്‍വീസ് ജേണല്‍ (HSJ) പ്രസിദ്ധീകരിച്ച പട്ടികയില്‍ എയര്‍ഡേല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിലെ ഡെപ്യൂട്ടി ചീഫ് നഴ്സും 'അലയന്‍സ് ഓഫ് സീനിയര്‍ കേരള നഴ്സസ്' (ASKeN) സ്ഥാപകനുമായ സജന്‍ സത്യന്‍ ഉള്‍പ്പെട്ടത് മലയാളികള്‍ക്കിടയില്‍ അഭിമാനമായി.

ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, ഇമിഗ്രേഷന്‍ മന്ത്രി സീമ മല്‍ഹോത്ര, റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് പ്രസിഡന്റ് മുംതാസ് പട്ടേല്‍ തുടങ്ങിയ പ്രമുഖരും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

യുകെയിലേക്ക് പുതുതായി എത്തുന്ന മലയാളി നഴ്‌സുമാര്‍ക്ക് പിന്തുണ നല്‍കാനും, ഇവിടെയുള്ളവര്‍ക്ക് പരസ്പരം ബന്ധപ്പെടാനും, കരിയറില്‍ മുന്നോട്ട് പോകാനുള്ള മാര്‍ഗ്ഗനിര്‍ദേശവും ശാക്തീകരണവും നല്‍കാനുമാണ് ASKeN സ്ഥാപിച്ചതെന്ന് സജന്‍ സത്യന്‍ വ്യക്തമാക്കി. NHS-ലും അക്കാദമിക, ഗവേഷണ മേഖലകളിലും ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറവായതിനാല്‍, മാതൃകയാകാന്‍ ആളില്ലാത്ത അവസ്ഥ മാറ്റുകയാണ് സംഘടനയുടെ ലക്ഷ്യം.

കരിയര്‍ നേട്ടങ്ങള്‍

2009-ല്‍ ചാര്‍ജ് നഴ്‌സായി NHS-ല്‍ ചേര്‍ന്ന സജന്‍ സത്യന്‍ നോര്‍ത്ത്, മിഡ്ലാന്‍ഡ്സ് മേഖലകളിലെ വിവിധ ട്രസ്റ്റുകളില്‍ സേവനം അനുഷ്ഠിച്ചു. അഡ്വാന്‍സ്ഡ് നഴ്‌സ് പ്രാക്ടീഷണറായും, ലീഡ്‌സ് ടീച്ചിങ് ഹോസ്പിറ്റല്‍സ് ട്രസ്റ്റില്‍ ലീഡ് അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ പ്രാക്ടീഷണറായും പ്രവര്‍ത്തിച്ച അദ്ദേഹം, പിന്നീട് ഹെല്‍ത്ത് എജ്യുക്കേഷന്‍ ഇംഗ്ലണ്ടിലും സേവനം നല്‍കി. 2023-ല്‍ എയര്‍ഡേല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ ഡെപ്യൂട്ടി ചീഫ് നഴ്‌സായി ചുമതലയേറ്റു.

കേരളത്തില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം കുറച്ചുകാലം അധ്യാപകനായും പ്രവര്‍ത്തിച്ച അദ്ദേഹം, ഇംഗ്ലണ്ടിലെത്തിയ ശേഷം നഴ്‌സിങ്ങില്‍ എംഎസ്സി ബിരുദം നേടി. രാജ്യാന്തര തലത്തില്‍ വിദ്യാഭ്യാസം നേടിയ നഴ്‌സുമാര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്നതിലും, ചീഫ് നഴ്‌സിങ് ഓഫിസറുടെ ഇന്റര്‍നാഷനല്‍ നഴ്‌സിങ് അസോസിയേഷന്‍ ഡയസ്പോറ ഗ്രൂപ്പില്‍ സേവനമനുഷ്ഠിക്കുന്നതിലും സജന്‍ സത്യന്‍ സജീവ പങ്കാളിയാണെന്ന് HSJ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 
Other News in this category

 
 




 
Close Window