Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
അയര്‍ലണ്ടിലെ റെസ്റ്റോറന്റ് ഉടമ ബിജു വറവുങ്കല്‍ അന്തരിച്ചു; ജിമ്മില്‍ പോയി വീട്ടിലെത്തിയ ശേഷം 53 വയസ്സുകാരന്റെ വേര്‍പാട്
Text By: UK Malayalam Pathram
അയര്‍ലന്‍ഡിലെ പ്രമുഖ ഇന്ത്യന്‍ റെസ്റ്റോറന്റ് ഉടമയും മലയാളിയുമായ ബിജു വറവുങ്കല്‍ (53) അന്തരിച്ചു. ഹൃദയാഘാതം മൂലം കഴിഞ്ഞദിവസം രാവിലെയായിരുന്നു അന്ത്യം. ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ സജീവ സാന്നിധ്യമായിരുന്ന ഹോളി ഗ്രെയില്‍ റെസ്റ്റോറന്റ് ഉടമയാണ്. വെക്‌സ്‌ഫോര്‍ഡിലെ എന്നിസ്‌കോര്‍ത്തിയിലായിരുന്നു ബിജുവിന്റെ ഉടമസ്ഥതയിലുള്ള ഹോളി ഗ്രെയില്‍ റെസ്റ്റോറന്റ്.

പാലാ ഭരണങ്ങാനം ചിറ്റാനപ്പാറ വറവുങ്കല്‍ കുടുംബാംഗമാണ്. ഇന്നലെ രാവിലെ പതിവുപോലെ ജിമ്മില്‍ വ്യായാമത്തിനുശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ഉടന്‍മെഡിക്കല്‍ സംഘത്തിന്റെ സഹായം തേടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വാട്ടര്‍ഫോര്‍ഡ് ഹോസ്പിറ്റലിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ ബിന്ദു. മക്കള്‍: അശ്വിന്‍, അര്‍ച്ചന (മെഡിക്കല്‍ വിദ്യാര്‍ത്ഥി, ബള്‍ഗേറിയ).

20 വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചു വരുന്ന ഹോളിഗ്രെയില്‍ സ്ഥാപനങ്ങളെ അയര്‍ലന്‍ഡിലെ ഇന്ത്യന്‍ ഭക്ഷ്യവ്യവസായ മേഖലയിലെ ശ്രദ്ധേയമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ആളായിരുന്നു ബിജു വറവുങ്കല്‍. സംസ്‌കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.
 
Other News in this category

 
 




 
Close Window