Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
ലണ്ടനിലെ സ്വപ്നജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയ തീരുമാനം തെറ്റായതായി യുവതി
reporter

ലണ്ടന്‍: ലണ്ടനില്‍ സ്വന്തമാക്കിയ സ്വപ്നജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയതിനെക്കുറിച്ച് 26 കാരി യുവതി സാമൂഹിക മാധ്യമത്തില്‍ തുറന്നുപറഞ്ഞു. ''മണ്ടന്‍ തീരുമാനം'' എന്നാണ് അവള്‍ തന്റെ കുറിപ്പില്‍ ഈ തീരുമാനത്തെ വിശേഷിപ്പിച്ചത്.

- പഠനം ഭൂരിഭാഗവും സിംഗപ്പൂരിലായിരുന്നു. തുടര്‍ന്ന് ജോലി ആവശ്യത്തിനായി ലണ്ടനിലേക്ക് മാറിയതായും അവള്‍ പറയുന്നു.

- യുകെയിലെ ജോലി ഏറെ പ്രിയപ്പെട്ടതായിരുന്നു. ചെറുപ്പം മുതലുള്ള ആഗ്രഹം തന്നെയായിരുന്നു ലണ്ടനില്‍ ജീവിക്കുക.

എന്നാല്‍, ചില വ്യക്തിപരമായ കാരണങ്ങളാല്‍ ജോലി ഉപേക്ഷിക്കേണ്ടി വന്നതായും ഇപ്പോള്‍ അത് വലിയൊരു തെറ്റായ തീരുമാനമായി തോന്നുന്നതായും അവള്‍ പറയുന്നു.

ലണ്ടന്‍ വിട്ട ശേഷം സിംഗപ്പൂരിലേക്ക് മടങ്ങിയ അവള്‍ അവിടെ ഒരു ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ ആറു മാസത്തിനുള്ളില്‍ ടീം പിരിച്ചുവിടുകയും ജോലി ഇന്ത്യയിലേക്ക് മാറ്റപ്പെടുകയും ചെയ്തു. ഇതോടെ കുറഞ്ഞ ശമ്പളമുള്ള ജോലി സ്വീകരിച്ച് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു.

- ഇന്ത്യയിലെ തൊഴില്‍ അന്തരീക്ഷം യുകെയില്‍ പരിചയിച്ചതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് അവള്‍ പറയുന്നു.

- പുതിയ ജോലിയില്‍ പ്രവേശിച്ച് മൂന്ന് മാസത്തിനുള്ളില്‍ തന്നെ കടുപ്പമേറിയ സാഹചര്യങ്ങള്‍ നേരിടേണ്ടിവന്നു.

- ഓഫീസ് രാഷ്ട്രീയം നിറഞ്ഞതും കര്‍ശനമായ ബോസ് സംസ്‌കാരമുള്ളതുമായ ടോക്‌സിക് തൊഴിലിടമാണിതെന്ന് അവള്‍ ആരോപിക്കുന്നു.

- ഒരു ദിവസത്തെ അവധി പോലും ലഭിക്കാന്‍ ബുദ്ധിമുട്ടേണ്ടിവരുന്നുവെന്നും അവള്‍ പറയുന്നു.

തന്റെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ പൊരുത്തപ്പെടാന്‍ കഴിയാത്തതിന്റെ പ്രശ്‌നം മാത്രമാണോ, അല്ലെങ്കില്‍ നാട്ടിലേക്ക് മടങ്ങിയത് തന്നെ വലിയൊരു തെറ്റായ തീരുമാനമാണോ എന്ന ആശങ്കയിലാണ് യുവതി.

 
Other News in this category

 
 




 
Close Window