Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.7001 INR  1 EURO=110.0352 INR
ukmalayalampathram.com
Fri 14th Aug 2026
 
 
UK Special
  Add your Comment comment
യുകെയില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പെരുമഴയ്ക്കു സാധ്യത: ഒട്ടുമിക്കയിടത്തും യെല്ലോ അലര്‍ട്ട്
Text By: UK Malayalam Pathram
യുകെയിലെ വിവിധ ഭാഗങ്ങളില്‍ മഴയും വെള്ളപ്പൊക്കവും ഉണ്ടാകാനിടയുണ്ടെന്നു മുന്നറിയിപ്പുകള്‍. മിക്ക ഭാഗങ്ങളിലും മഞ്ഞ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിരിക്കുന്നത്. തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും വെയ്ല്‍സിലും അര്‍ധരാത്രി മുതല്‍ തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിവരെ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം പലയിടങ്ങളിലും ഗതാഗത തടസമുണ്ടാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം തിങ്കളാഴ്ച രാത്രി എട്ടു മണി മുതല്‍ ചൊവാഴ്ച രാവിലെ ആറു മണി വരെ തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടില്‍ സമാനമായ സാഹചര്യം ഉണ്ടാകുമെന്നും മുന്നറിയിപ്പിലുണ്ട്.

തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിന്റെയും തെക്കന്‍ വെയ്ല്‍സിന്റെയും പല ഭാഗങ്ങളിലും തിങ്കളാഴ്ച 80 മി. മീ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, വടക്ക്, തെക്ക് ഇംഗ്ലണ്ടുകളില്‍ 60 മുതല്‍ 60 മി. മീ വരെ മഴയുണ്ടാകും. കൊടുങ്കാറ്റിനോളം ശക്തി പ്രാപിച്ചേക്കാവുന്ന തരത്തിലുള്ള അതിശക്തമായ കാറ്റും അനുഭവപ്പെടും. തീരപ്രദേശങ്ങളിലായിരിക്കും ഇത് പ്രധാനമായും അനുഭവപ്പെടുക.

ചൊവ്വാഴ്ച രാവിലെയും കനത്ത മഴ തുടരും.
 
Other News in this category

 
 




 
Close Window