Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.9044 INR  1 EURO=104.8988 INR
ukmalayalampathram.com
Sat 17th Jan 2026
 
 
UK Special
  Add your Comment comment
സമരം പിന്‍വലിക്കൂ പ്ലീസ്; എത്രയും വേഗം വാക്‌സിന്‍ എടുത്തില്ലെങ്കില്‍ യുകെ രോഗക്കിടക്കയിലാകും: എന്‍എച്ച്എസിന്റെ അഭ്യര്‍ഥന
Text By: UK Malayalam Pathram
'സൂപ്പര്‍ ഫ്‌ലൂ' പൊട്ടിപ്പുറപ്പെട്ടതോടെ രാജ്യത്തു അടിയന്തര ഫ്‌ലൂ വാക്സിനേഷന്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് എന്‍എച്ച്എസ്. ലണ്ടനില്‍ ആശുപത്രി പ്രവേശനങ്ങള്‍ മൂന്നിരട്ടി വര്‍ധിച്ചതോടെ, സ്‌കൂളുകള്‍ പോലും അടച്ചിടേണ്ട സാഹചര്യവും നേരിടുകയാണ്. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാരോട് സമരം പിന്‍വലിക്കാന്‍ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. അടുത്തയാഴ്ച ആശുപത്രികളില്‍ എത്തുന്ന ഫ്‌ലൂ ബാധിതരുടെ എണ്ണം മൂന്നിരട്ടിയായോ നാലിരട്ടിയായോ വര്‍ദ്ധിച്ചേക്കാമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സര്‍ ജിം മാക്കി മുന്നറിയിപ്പ് നല്‍കി.

അടുത്ത ആഴ്ച ആരംഭിക്കാന്‍ ഇരിക്കുന്ന വേദനാജനകമായ സമരങ്ങള്‍ പിന്‍വലിക്കണമെന്നാണ് റസിഡന്റ് ഡോക്ടര്‍മാരോട് മെഡിക്കല്‍ മേധാവികള്‍ അപേക്ഷിക്കുന്നത്. ദശകങ്ങള്‍ക്കിടെ ഏറ്റവും മോശം അവസ്ഥ നേരിടുന്നതിനൊപ്പം സമരങ്ങള്‍ കൂടിച്ചേരുന്നത് സുരക്ഷാ ആശങ്കകളിലേക്കാണ് വഴിതെളിക്കുന്നത്.

ഗവണ്‍മെന്റും, ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും തമ്മിലുള്ള സംഘര്‍ഷത്തില്‍ അസാധാരണ ഇടപെടല്‍ നടത്തി സമരങ്ങള്‍ പിന്‍വലിപ്പിക്കാനുള്ള ശ്രമത്തിലാണ് അക്കാഡമി ഓഫ് മെഡിക്കല്‍ റോയല്‍ കോളേജസ്.

അസാധാരണമായ ഫ്‌ലൂ തരംഗത്തിനാണ് ഇക്കുറി വിന്റര്‍ സാക്ഷ്യം വഹിക്കുകയെന്ന് എന്‍എച്ച്എസ് വ്യക്തമാക്കി. ലണ്ടനില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി ആളുകള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നുണ്ട്. ഇതിന് പുറമെ 16,500 ആംബുലന്‍സ് ഹാന്‍ഡോവറുകളും ദിവസേന 2363 എന്ന ശരാശരിയില്‍ അരങ്ങേറുന്നു. ഫ്‌ലൂ വാക്സിനെടുക്കുന്നത് അടിയന്തര പ്രാധാന്യത്തോടെ കാണാനാണ് എന്‍എച്ച്എസ് ലണ്ടന്‍ നിവാസികള്‍ക്ക് നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. ക്രിസ്മസിന് ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഇപ്പോള്‍ തന്നെ നടപടിയെടുക്കാന്‍ മുന്നറിയിപ്പില്‍ ആവശ്യപ്പെടുന്നു.
 
Other News in this category

 
 




 
Close Window