Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
കര്‍ഷകര്‍ക്ക് ആശ്വാസം: ഇന്‍ഹെറിറ്റന്‍സ് ടാക്സ് പരിധി 2.5 മില്ല്യണ്‍ പൗണ്ടാക്കി ഉയര്‍ത്തി
reporter

ലണ്ടന്‍: കര്‍ഷകരുടെ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്‍ഹെറിറ്റന്‍സ് ടാക്സ് നല്‍കിത്തുടങ്ങുന്ന പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി. ഫാമിലി ഫാം ടാക്സില്‍ ഇളവ് പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നിര്‍ബന്ധിതനാവുകയായിരുന്നു.

ബാക്ക്ബെഞ്ചേഴ്സിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് പ്രധാനമന്ത്രിയും ചാന്‍സലറും തിരുത്തല്‍ വരുത്തിയത്. പരിധി ഉയര്‍ത്തിയതോടെ പദ്ധതി ബാധിക്കുന്ന എസ്റ്റേറ്റുകളുടെ എണ്ണം പകുതിയായി കുറഞ്ഞു.

ഇക്കഴിഞ്ഞ മാസങ്ങളില്‍ വിന്റര്‍ ഫ്യൂവല്‍ അലവന്‍സ്, വെല്‍ഫെയര്‍ പരിഷ്‌കാരങ്ങള്‍, രണ്ട് കുട്ടികളുടെ ബെനഫിറ്റ് ക്യാപ്പ് തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ പിന്നോക്കം പോയിരുന്നു.

ഫാം ടാക്സ് സംബന്ധിച്ച നയം വോട്ടിനിട്ടപ്പോള്‍ 30 ലേബര്‍ എംപിമാര്‍ വിട്ടുനില്‍ക്കുകയും, ഒരാള്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് നയത്തില്‍ ഇളവ് പ്രഖ്യാപിച്ചത്. ഈ പിന്‍മാറ്റം സ്വാഗതം ചെയ്യുന്നതായി നാഷണല്‍ ഫാര്‍മേഴ്സ് യൂണിയന്‍ അറിയിച്ചു

 
Other News in this category

 
 




 
Close Window