Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
വെംബ്ലി തെരുവുകളില്‍ ഗുഡ്ക പാടുകള്‍; ബ്രെന്റ് കൗണ്‍സില്‍ കടുത്ത നടപടിയിലേക്ക്
reporter

ലണ്ടന്‍: വിദേശരാജ്യങ്ങളില്‍ കുടിയേറിയവരുടെ മോശം പെരുമാറ്റം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കെ, ലണ്ടനില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. വെംബ്ലിയിലെ തെരുവുകള്‍ മുഴുവന്‍ ഗുഡ്കയും പാന്‍ മസാലയും ചവച്ച് തുപ്പിയ പാടുകളാല്‍ മലിനമായിരിക്കുന്നതായി മാധ്യമപ്രവര്‍ത്തക ബ്രൂക്ക് ഡേവിസ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ദൃശ്യങ്ങളാണ് വിവാദമായത്.

വീഡിയോയില്‍ തെരുവോരങ്ങളിലും ചുവരുകളിലും പതിഞ്ഞ തവിട്ടുനിറത്തിലുള്ള കറകള്‍ വ്യക്തമായി കാണാം. വെറും 30 മിനിറ്റിനുള്ളില്‍ 50-ലധികം പാടുകള്‍ അവര്‍ എണ്ണി രേഖപ്പെടുത്തിയിട്ടുണ്ട്. കടയുടമകളും താമസക്കാരും വീടിന്റെയും സ്ഥാപനങ്ങളുടെയും മുന്നില്‍ നിരന്തരം വൃത്തിയാക്കേണ്ടി വരുന്ന അവസ്ഥയില്‍ സഹികെട്ടിരിക്കുകയാണെന്നും അവര്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ പ്രാദേശിക ഭരണകൂടമായ ബ്രെന്റ് കൗണ്‍സില്‍ ശക്തമായ നടപടികള്‍ക്ക് ഒരുങ്ങുകയാണ്. പാന്‍ മസാലയും ഗുഡ്കയും പൂര്‍ണ്ണമായും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സില്‍ യുകെ സര്‍ക്കാരിനെ സമീപിച്ചു. തെരുവുകളുടെ ശുചിത്വം നിലനിര്‍ത്താന്‍ നിരോധനം മാത്രമാണ് മാര്‍ഗമെന്നതാണ് അധികൃതരുടെ നിലപാട്.

വീഡിയോയില്‍ ഇന്ത്യക്കാരാണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇന്ത്യക്കാരെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ''ഇത് വലിയ നാണക്കേട്'' എന്നും ''ഞങ്ങളെ വളരെയധികം നാണം കെടുത്തുന്നു'' എന്നും ഇന്ത്യന്‍ ഉപയോക്താക്കള്‍ പ്രതികരിച്ചു. പൊതുസ്ഥലത്ത് തുപ്പുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുകയോ ജയിലിലടയ്ക്കുകയോ വേണമെന്ന അഭിപ്രായവും ഉയര്‍ന്നു.

ശുചിത്വബോധമില്ലാത്ത ഇത്തരം പ്രവൃത്തികള്‍ അവസാനിപ്പിക്കാന്‍ പാന്‍ നിരോധനം അനിവാര്യമാണെന്ന നിലപാടാണ് ഭൂരിഭാഗം ഇന്ത്യക്കാരും പ്രകടിപ്പിക്കുന്നത്. ലണ്ടനിലെ തെരുവുകളെ മലിനമാക്കുന്ന പ്രവണതയ്‌ക്കെതിരെ പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ തന്നെ കടുത്ത നടപടിയാവശ്യപ്പെട്ട് ശക്തമായ പ്രതികരണമാണ് ഉയരുന്നത്




 
Other News in this category

 
 




 
Close Window