Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6836 INR  1 EURO=109.9143 INR
ukmalayalampathram.com
Thu 13th Aug 2026
 
 
UK Special
  Add your Comment comment
ലണ്ടനിലെ ഫ്രൈഡ് ചിക്കന്‍ ഔട്ലെറ്റില്‍ ഇന്ത്യക്കാരന് വംശീയ വേര്‍തിരിവ്; 81 ലക്ഷം രൂപ നഷ്ടപരിഹാരം
reporter

ലണ്ടന്‍: സൗത്ത് ഈസ്റ്റ് ലണ്ടനിലെ ഒരു ഫ്രൈഡ് ചിക്കന്‍ ഫ്രാഞ്ചൈസി ഔട്ലെറ്റില്‍ മാനേജര്‍ വംശീയമായി വേര്‍തിരിച്ചുനിര്‍ത്തിയെന്നും പിരിച്ചുവിട്ടെന്നും പരാതി നല്‍കിയ ഇന്ത്യക്കാരന് 81 ലക്ഷം രൂപ (67,000 പൗണ്ട്) നഷ്ടപരിഹാരം നല്‍കാന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടു.

തമിഴ്‌നാട്ടില്‍ നിന്നുള്ള മധേഷ് രവിചന്ദ്രന്‍ നല്‍കിയ പരാതിയില്‍, ശ്രീലങ്കന്‍ തമിഴ് വംശജനായ മാനേജര്‍ തനിക്കെതിരെ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയതായി ആരോപിച്ചു. 'അടിമ' എന്നുവിളിച്ചതിനൊപ്പം, 'ഇന്ത്യക്കാര്‍ തട്ടിപ്പുകാരാണ്' എന്ന പരാമര്‍ശവും നടത്തിയതായി അദ്ദേഹം പറഞ്ഞു.

അധികനേരത്തെ ഷിഫ്റ്റുകള്‍ നല്‍കി ഉപദ്രവിച്ചതിനാല്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായെന്നും, ഇതോടെ തൊഴില്‍ നഷ്ടപ്പെട്ടതിനാല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടെന്നും പരാതിയില്‍ വ്യക്തമാക്കുന്നു

 
Other News in this category

 
 




 
Close Window