Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6836 INR  1 EURO=109.9143 INR
ukmalayalampathram.com
Thu 13th Aug 2026
 
 
UK Special
  Add your Comment comment
ഡോര്‍സെറ്റില്‍ 71കാരന് ജീവന്‍ രക്ഷിച്ചത് വളര്‍ത്തുനായ 'ബ്യൂ'
reporter

ഡോര്‍സെറ്റ് (ഇംഗ്ലണ്ട്): കടല്‍ത്തീരത്ത് കുഴഞ്ഞുവീണ എഴുപത്തിയൊന്നുകാരന് ജീവന്‍ തിരികെ കിട്ടാന്‍ കാരണമായത് വളര്‍ത്തുനായയുടെ സമയോചിതമായ ഇടപെടലാണ്. ഡോര്‍സെറ്റിലെ സാന്‍ഡ്ബാങ്ക്‌സ് ബീച്ചില്‍ നടന്ന സംഭവത്തില്‍, ഡേവിഡ് ഹോവാര്‍ത്ത് എന്ന വ്യക്തി ഹൃദയാഘാതത്തെ തുടര്‍ന്ന് മണല്‍പ്പരപ്പില്‍ കുഴഞ്ഞുവീണപ്പോള്‍, അദ്ദേഹത്തിന്റെ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായ 'ബ്യൂ' രക്ഷകനായി.

കടലില്‍ കുളിച്ച് ബീച്ചിലൂടെ നടക്കുന്നതിനിടെ ഡേവിഡ് പെട്ടെന്ന് നിലത്ത് വീണെങ്കിലും, വിജനമായ സ്ഥലമായതിനാല്‍ ആരും ശ്രദ്ധിച്ചില്ല. എന്നാല്‍ അഞ്ചു വയസ്സുകാരനായ ബ്യൂ ഉടന്‍ പ്രതികരിച്ചു. യജമാനന്റെ ചുറ്റും ഓടുകയും കുരയ്ക്കുകയും ചാടുകയും ചെയ്തതോടെ സമീപത്തുണ്ടായിരുന്നവരുടെ ശ്രദ്ധ പിടിച്ചുപറ്റി.

നായയുടെ പെരുമാറ്റം ശ്രദ്ധിച്ച ക്ലെയര്‍ ഡാഷ്വുഡ് ഓടിയെത്തി. ഡേവിഡ് ശ്വാസമെടുക്കുന്നില്ലെന്ന് കണ്ടതോടെ, പങ്കാളിയായ പോള്‍ ഹാരോള്‍ഡിനൊപ്പം ചേര്‍ന്ന് സിപിആര്‍ നല്‍കി. അതേസമയം വഴിയിലൂടെ വന്ന ഡോക്ടര്‍മാരായ റേച്ചല്‍ ഹാളും ക്രിസ് ഹോവെല്ലും സഹായത്തിനിറങ്ങി. പാരാമെഡിക്കല്‍ സംഘം എത്തുന്നതുവരെ ഇവര്‍ മാറിമാറി ഹൃദയമിടിപ്പ് വീണ്ടെടുക്കാനുള്ള പ്രഥമശുശ്രൂഷ നല്‍കി.

മൂന്ന് തവണ ഡിഫിബ്രിലേറ്റര്‍ ഉപയോഗിച്ച് ഷോക്ക് നല്‍കിയ ശേഷമാണ് ഡേവിഡിന്റെ ഹൃദയമിടിപ്പ് സാധാരണ നിലയിലായത്. ആശുപത്രിയില്‍ ചികിത്സയ്ക്ക് ശേഷം പൂര്‍ണ്ണ ആരോഗ്യവാനായി മടങ്ങിയ ഡേവിഡ്, നായയോടും രക്ഷാപ്രവര്‍ത്തകരോടും നന്ദി രേഖപ്പെടുത്തി. ''ഞാന്‍ ലോട്ടറി അടിച്ചതുപോലെ ഭാഗ്യവാനാണ്. ബ്യൂവിനോടും ആ മാലാഖമാരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു,'' - ഡേവിഡ് പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ നായ ആക്രമണസ്വഭാവം കാട്ടിയില്ലെന്നും, സഹായിക്കുകയാണെന്ന് മനസ്സിലാക്കിയതുപോലെ പെരുമാറിയെന്നും ക്ലെയര്‍ ഡാഷ്വുഡ് കൂട്ടിച്ചേര്‍ത്തു

 
Other News in this category

 
 




 
Close Window