Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
യോര്‍ക്ക്‌ഷെയറില്‍ ക്രിസ്മസ് ദിനത്തില്‍ ദാരുണാന്ത്യം; കുളത്തില്‍ വീണ് രണ്ട് വയസ്സുകാരി മരിച്ചു
reporter

യോര്‍ക്ക്‌ഷെയര്‍: സൗത്ത് യോര്‍ക്ക്‌ഷെയറിലെ ഡോണ്‍കാസ്റ്ററില്‍ ക്രിസ്മസ് ദിനത്തില്‍ പൂന്തോട്ടത്തിലെ കുളത്തില്‍ വീണ് രണ്ട് വയസ്സുകാരി മരിച്ചു. ഇസോബെല്‍ എന്ന കുഞ്ഞിനാണ് ദാരുണാന്ത്യം സംഭവിച്ചത്.

കുടുംബാംഗങ്ങള്‍ വീടിനുള്ളില്‍ ഒത്തുകൂടിയിരിക്കുമ്പോഴാണ് ഇസോബെല്‍ അപ്രതീക്ഷിതമായി പൂന്തോട്ടത്തിലേക്ക് ഇറങ്ങിയത്. അടുത്തിടെ താമസം മാറിയ ഈ വീട്ടില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു. പൂന്തോട്ടത്തിലെ കുളത്തിന് ചുറ്റും താല്‍ക്കാലിക വേലി ഉണ്ടായിരുന്നെങ്കിലും കുഞ്ഞ് അതിനുള്ളിലേക്ക് വീണു.

കുറച്ച് സമയത്തേക്ക് കുഞ്ഞിനെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ ഉടന്‍ സിപിആര്‍ നല്‍കി, എന്നാല്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

ഈ സംഭവം പ്രദേശത്ത് വലിയ ദുഃഖവും ഞെട്ടലും സൃഷ്ടിച്ചു

 
Other News in this category

 
 




 
Close Window