Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
നൈജീരിയയില്‍ കാറപകടം: ബോക്‌സര്‍ ആന്റണി ജോഷ്വയ്ക്ക് പരുക്ക്, രണ്ടു പരിശീലകര്‍ മരിച്ചു
reporter

ലണ്ടന്‍: ബ്രിട്ടനിലെ പ്രമുഖ ഹെവി വെയ്റ്റ് ബോക്‌സര്‍ ആന്റണി ജോഷ്വ നൈജീരിയയിലെ ലാഗോസില്‍ ഉണ്ടായ കാറപകടത്തില്‍ പരുക്കേറ്റു. ജോഷ്വ സഞ്ചരിച്ചിരുന്ന ലക്‌സസ് ജീപ്പ് ഹൈവേയില്‍ ട്രക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇടിച്ചുണ്ടായ അപകടത്തില്‍ അദ്ദേഹത്തിന്റെ പരിശീലക സംഘത്തിലെ രണ്ടു പേര്‍ മരിച്ചു.

മരണപ്പെട്ടവര്‍ ആന്റണിയുടെ വ്യക്തിഗത പരിശീലകനായ ലത്തീഫ് അയോഡെലേയും സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ചായ സിന ഗാമിയുമാണ്. അപകടത്തില്‍ ജോഷ്വയ്ക്ക് ഗുരുതര പരുക്കുകളില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പരുക്കിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഒളിംപിക്‌സ് സ്വര്‍ണമെഡലും രണ്ടുവട്ടം ലോക ഹെവിവെയ്റ്റ് ബോക്‌സിങ് കിരീടവും നേടിയിട്ടുള്ള ജോഷ്വയ്ക്ക് നൈജീരിയയിലെ ഔഗൂണ്‍ സ്റ്റേറ്റില്‍ കുടുംബബന്ധങ്ങളുണ്ട്. അപകടസമയത്ത് ജീപ്പില്‍ അഞ്ചുപേരുണ്ടായിരുന്നു. മറ്റു രണ്ടുപേര്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ലാഗോസില്‍ നിന്ന് കുടുംബവീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായതെന്ന് പ്രമോട്ടര്‍മാര്‍ അറിയിച്ചു

 
Other News in this category

 
 




 
Close Window