Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
ഏള്‍സ് കോര്‍ട്ട് സ്റ്റോറില്‍ മോഷണം നടത്തിയ സ്ത്രീ പിടിയില്‍
reporter

ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ ഏള്‍സ് കോര്‍ട്ടിലുള്ള കോ-ഓപ്പറേറ്റീവ് ബ്രാഞ്ച് സ്റ്റോറില്‍ നിന്ന് മോഷണം നടത്തിയ സ്ത്രീ പിടിയിലായി. മേല്‍വസ്ത്രങ്ങള്‍ കൊണ്ട് മറച്ച് 'രഹസ്യ പാവാടയ്ക്കുള്ളില്‍' മോഷണ മുതലുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.

പാവാടയിലെ അസാധാരണ വലിപ്പവും നടക്കുമ്പോഴുണ്ടായ വ്യത്യാസവും മറ്റൊരു ഉപഭോക്താവ് ശ്രദ്ധിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ സ്ത്രീയെ സമീപിച്ചു. മുട്ട, ടോയ്ലറ്റ് റോള്‍ എന്നിവയാണ് യുവതി മോഷ്ടിച്ചത്. £20 വിലമതിക്കുന്ന സാധനങ്ങളാണ് ആകെ മോഷ്ടിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മോഷ്ടിച്ച വസ്തുക്കള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, ''എന്നെ തൊടാന്‍ പാടില്ല'' എന്ന് പറഞ്ഞ് സ്ത്രീ അലറുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നീട് ഇവര്‍ മോഷണ മുതല്‍ തിരികെ നല്‍കി

 
Other News in this category

 
 




 
Close Window