Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6836 INR  1 EURO=109.9143 INR
ukmalayalampathram.com
Thu 13th Aug 2026
 
 
UK Special
  Add your Comment comment
ദക്ഷിണേന്ത്യയിലെ യാത്രാനുഭവങ്ങള്‍ വീഡിയോയിലൂടെ പങ്കുവെച്ച് യുകെ പൗരന്‍ റോറി പോര്‍ട്ടര്‍
reporter

ലണ്ടന്‍: ഈ വര്‍ഷം രണ്ട് തവണ ഇന്ത്യ സന്ദര്‍ശിച്ച യുകെ പൗരന്‍ റോറി പോര്‍ട്ടര്‍ ദക്ഷിണേന്ത്യയിലെ യാത്രാനുഭവങ്ങളെക്കുറിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. 'Ranking Places in South India' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ അപ്ലോഡ് ചെയ്തത്.

മാര്‍ച്ചിലും ഒക്ടോബറിലുമായാണ് പോര്‍ട്ടര്‍ ഇന്ത്യ സന്ദര്‍ശിച്ചത്. ആ യാത്രകളില്‍ ദക്ഷിണേന്ത്യയില്‍ കണ്ട പ്രകൃതിസൗന്ദര്യം, ഭക്ഷണം, ജനങ്ങളുടെ സൗഹൃദപരമായ സമീപനം എന്നിവയെക്കുറിച്ച് അദ്ദേഹം വീഡിയോയില്‍ പ്രത്യേകം പ്രശംസിക്കുന്നു.

ആലപ്പുഴയിലെ ഹൗസ് ബോട്ട് അനുഭവത്തെ ''അവിശ്വസനീയമായത്'' എന്നാണ് പോര്‍ട്ടര്‍ വിശേഷിപ്പിച്ചത്. ബാക്ക് വാട്ടറിലൂടെയുള്ള യാത്രയും, സ്വയം പിടിച്ച മീനുകളെ ബോട്ടിലെ പാചകക്കാരന്‍ തയ്യാറാക്കി നല്‍കിയ അനുഭവവും അദ്ദേഹം വീഡിയോയില്‍ പങ്കുവെച്ചു. ''ബോട്ട് യാത്രയ്ക്കിടയില്‍ നിരവധി നല്ല ആളുകളെ പരിചയപ്പെടാന്‍ കഴിഞ്ഞു, മൊത്തത്തില്‍ സന്തോഷകരമായ അനുഭവം ആയിരുന്നു,'' എന്നും പോര്‍ട്ടര്‍ പറഞ്ഞു. ആലപ്പുഴയ്ക്ക് അദ്ദേഹം 10ല്‍ 9 റേറ്റിംഗ് നല്‍കി.

ഗോവ സാങ്കേതികമായി ദക്ഷിണേന്ത്യയില്‍ ഉള്‍പ്പെടില്ലെന്ന് സമ്മതിച്ചെങ്കിലും, അവിടെ ചിലവഴിച്ച ദിവസങ്ങള്‍ ''മികച്ച അനുഭവം'' ആയിരുന്നുവെന്ന് പോര്‍ട്ടര്‍ പറഞ്ഞു. മനോഹരമായ തീരപ്രദേശം, ശാന്തമായ അന്തരീക്ഷം, കടല്‍ത്തീരത്ത് പശുക്കളും നായകളും ഉള്‍പ്പെടെ നിരവധി മൃഗങ്ങളെ കാണാനാകുന്ന പ്രത്യേകതകള്‍ എന്നിവയാണ് അദ്ദേഹത്തെ ഗോവയോട് അടുപ്പിച്ചത്.

മുന്നാര്‍ പട്ടികയിലെ അടുത്ത ഇടമായി പോര്‍ട്ടര്‍ ഉള്‍പ്പെടുത്തി. തേയിലത്തോട്ടങ്ങളും പച്ചപ്പും കൊണ്ട് ''വളരെ മനോഹരമായ സ്ഥലം'' എന്നാണ് മുന്നാറിനെ അദ്ദേഹം വിശേഷിപ്പിച്ചത്. അവിടെ മാര്‍ഷ്യല്‍ ആര്‍ട്സ് പ്രകടനം കണ്ടതും, മായമില്ലാത്ത തേയിലയും വിവിധ ഭക്ഷണങ്ങളും ആസ്വദിച്ചതും അദ്ദേഹം വീഡിയോയില്‍ പങ്കുവെച്ചു. മുന്നാറിന് 10ല്‍ 8 മാര്‍ക്ക് നല്‍കി.

ദക്ഷിണേന്ത്യന്‍ യാത്രയിലെ അവസാന കേന്ദ്രം കൊച്ചി ആയിരുന്നു. ''വളരെ മനോഹരവും ശുചിത്വമുള്ളതുമായ നഗരം'' എന്നാണ് കൊച്ചിയെ പോര്‍ട്ടര്‍ വിശേഷിപ്പിച്ചത്. പോര്‍ച്ചുഗീസ്, ഡച്ച് കാലഘട്ടങ്ങളിലെ വാസ്തുവിദ്യാ സ്വാധീനങ്ങള്‍ വ്യക്തമായി കാണാനാകുന്നുവെന്നും, നഗരത്തിന്റെ വൈബും ജനങ്ങളുടെ സ്‌നേഹപരമായ പെരുമാറ്റവും ഏറെ ആകര്‍ഷിച്ചതായും അദ്ദേഹം പറഞ്ഞു. ഒരു രാത്രി മാത്രമാണ് കൊച്ചിയില്‍ ചെലവഴിച്ചതെങ്കിലും, 10ല്‍ 8 റേറ്റിംഗ് നല്‍കി. കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീഡിയോയുടെ അവസാനം, ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ക്ക് ദക്ഷിണേന്ത്യ നിര്‍ബന്ധമായും കാണണമെന്ന് പോര്‍ട്ടര്‍ ശുപാര്‍ശ ചെയ്തു. ''ഇന്ത്യയിലേക്കുള്ള ആദ്യ യാത്രയാണെങ്കില്‍ ദക്ഷിണേന്ത്യ ഉറപ്പായും സന്ദര്‍ശിക്കണം. നിങ്ങള്‍ അതില്‍ ഒരിക്കലും പശ്ചാത്തപിക്കില്ല,'' എന്നാണ് അദ്ദേഹത്തിന്റെ സന്ദേശം




 
Other News in this category

 
 




 
Close Window