Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
ലണ്ടനിലെ ട്രെയിനില്‍ 'ബിഹാറി സമൂസ' വില്‍പന; വൈറലായ വിഡിയോക്ക് സമ്മിശ്ര പ്രതികരണം
reporter

ലണ്ടന്‍: തിരക്കേറിയ ട്രെയിനില്‍ തനി ബിഹാറി വേഷത്തില്‍ കണ്ണാടി മുഖത്ത്, നെറ്റിയില്‍ തോര്‍ത്തുമിട്ട്, കൈയില്‍ സമൂസ നിറച്ച ട്രേ പിടിച്ച് ഒരാള്‍ വില്‍പന നടത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇന്ത്യന്‍ തെരുവുകളില്‍ കണ്ടുവരുന്ന കാഴ്ചയെ ഓര്‍മ്മിപ്പിക്കുന്ന ഈ രംഗം വിദേശ നഗരത്തില്‍ നടന്നതോടെ ആളുകള്‍ അത്ഭുതത്തോടെയാണ് പ്രതികരിച്ചത്.

വിഡിയോയില്‍, ''ഇനി ക്രോയിസന്റസ് വേണ്ട, എല്ലാവരും ബിഹാറി സമൂസ കഴിക്കണം'' എന്ന ആത്മവിശ്വാസത്തോടെ വിളിച്ചുപറയുന്ന സമൂസ മുതലാളി, യാത്രക്കാരെ ചൂടന്‍ സമൂസയും മിന്റ് ചട്ട്ണിയും നല്‍കി ആകര്‍ഷിക്കുന്നു. 9.3 മില്യണ്‍ പേര്‍ ഇതിനകം കണ്ടുകഴിഞ്ഞ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

എന്നാല്‍, ഇത് യഥാര്‍ത്ഥ വില്‍പനയല്ലെന്നും, ഒരു റെസ്റ്റോറന്റിന്റെ പ്രമോഷന്‍ ഷൂട്ടാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ട്രെയിനില്‍ ഭൂരിഭാഗം യാത്രക്കാരും ഇന്ത്യക്കാരായിരുന്നുവെന്ന അഭിപ്രായവും കമന്റുകളിലൂടെ ഉയര്‍ന്നു.

വിഡിയോയെ കുറിച്ച് ചിലര്‍ ''ഇന്ത്യക്കാരെ നാണംകെടുത്തുന്ന പ്രവൃത്തി'' എന്ന് വിമര്‍ശിച്ചപ്പോള്‍, ചിലര്‍ ഇത് എഐ വിഡിയോ ആണെന്ന സംശയവും പ്രകടിപ്പിച്ചു. മറ്റുചിലര്‍ ''ദുബായിലും പരീക്ഷിക്കാവുന്ന ആശയം'' എന്നും, ''റിവേഴ്സ് കോളനൈസേഷന്‍'' ആണെന്നും അഭിപ്രായപ്പെട്ടു.

ലണ്ടനിലെ ബിഹാറി സമൂസ മുതലാളിയുടെ വിഡിയോ, ഭക്ഷണവും സംസ്‌കാരവും ചേര്‍ന്നൊരു ചര്‍ച്ചയായി സമൂഹമാധ്യമങ്ങളില്‍ തുടരുകയാണ്




 
Other News in this category

 
 




 
Close Window