Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
ലണ്ടനിലെ തെരുവുകളില്‍ പാന്‍ കറ: ബ്രെന്റ് കൗണ്‍സില്‍ ശുചീകരണ ക്യാംപെയ്ന്‍ ആരംഭിച്ചു
reporter

ലണ്ടന്‍: ദക്ഷിണേഷ്യയിലെ തെരുവുകളില്‍ പതിവായി കാണുന്ന മുറുക്കിത്തുപ്പിയ ചുവന്ന കറകള്‍ ഇപ്പോള്‍ യൂറോപ്യന്‍ രാജ്യമായ ലണ്ടനിലും പ്രശ്നമായി മാറിയിരിക്കുകയാണ്. ഗുഡ്കയും പാനും ചവച്ചുതുപ്പിയതിന്റെ കറകള്‍ നഗരത്തിലെ പല തെരുവുകളിലും പ്രത്യക്ഷപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഈ കറകള്‍ വൃത്തിയാക്കാന്‍ നഗര കൗണ്‍സിലുകള്‍ക്ക് 35 ലക്ഷത്തിലധികം രൂപ ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ ബ്രെന്റ് കൗണ്‍സില്‍ ഇതിനോടകം വലിയ ശുചീകരണ ക്യാംപെയ്ന്‍ ആരംഭിച്ചു.

ഇന്ത്യയിലെ പ്രശ്നവുമായി സാമ്യമുള്ള ഈ അവസ്ഥയെക്കുറിച്ചുള്ള ക്യാംപെയ്ന്‍ വീഡിയോ സാമൂഹികമാധ്യമമായ എക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'സ്വച്ഛ് ഭാരത്, പക്ഷേ അതിന്റെ അന്താരാഷ്ട്ര പതിപ്പാണിത്' എന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. സമാനമായ ക്യാംപെയ്ന്‍ ഇന്ത്യയിലും നടപ്പിലാക്കണമെന്ന് മറ്റൊരാള്‍ നിര്‍ദേശിച്ചു. ചിലര്‍ ഇത് പാകിസ്ഥാനികളും ബംഗ്ലാദേശികളുമാണെന്ന് ആരോപിച്ചപ്പോള്‍, ലണ്ടനിലെത്തുന്ന മിക്ക ഇന്ത്യന്‍ കുടിയേറ്റക്കാരും ഇത്തരം പതിവുകള്‍ ഇല്ലാത്ത വിദ്യാസമ്പന്നരായ കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്നും മറ്റൊരാള്‍ കൂട്ടിച്ചേര്‍ത്തു.

ബ്രെന്റിലെ നടപ്പാതകള്‍, ടെലിഫോണ്‍ ബോക്സുകള്‍, പൂന്തോട്ടങ്ങള്‍ തുടങ്ങി പല സ്ഥലങ്ങളിലും കടുംചുവപ്പ് നിറത്തിലുള്ള പാന്‍ കറകള്‍ കണ്ടെത്തിയിട്ടുണ്ട്.

കര്‍ശന നടപടിയുടെ ഭാഗമായി, പൊതുസ്ഥലത്ത് പാന്‍ തുപ്പുന്നത് പിടിക്കപ്പെട്ടാല്‍ 100 പൗണ്ട് (ഏകദേശം 12,000 രൂപ) പിഴയായി ഈടാക്കുമെന്ന് പുതിയ ക്യാംപെയ്ന്‍ മുന്നറിയിപ്പ് നല്‍കുന്നു

 
Other News in this category

 
 




 
Close Window