Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6836 INR  1 EURO=109.9143 INR
ukmalayalampathram.com
Thu 13th Aug 2026
 
 
UK Special
  Add your Comment comment
ബിയര്‍ അടിച്ചാല്‍ പോലും ഡ്രൈവിങ് വേണ്ട; സീറ്റ് ബെല്‍റ്റ് അടുത്തിരിക്കുന്നയാള്‍ ധരിച്ചില്ലെങ്കിലും ഫൈന്‍: യുകെയില്‍ കാര്യങ്ങള്‍ ഇനി ഇങ്ങനെ
Text By: UK Malayalam Pathram
ഇംഗ്ലണ്ടിലും, വെയില്‍സിലും ചെറിയ തോതില്‍ പോലും മദ്യപിച്ച് വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമാക്കി മാറ്റാന്‍ ലേബര്‍ സര്‍ക്കാര്‍. അതായത് ഒരു പിന്റ് കുടിച്ച ശേഷം വാഹനം ഓടിക്കുന്നതൊക്കെ കുറ്റകരമാവും. ഇംഗ്ലണ്ടിലും, വെയില്‍സിലുമുള്ള മദ്യപിച്ച് വാഹനം ഉപയോഗിക്കുന്നതിനുള്ള പരിധി വെട്ടിക്കുറയ്ക്കാനാണ് നിര്‍ദ്ദേശങ്ങള്‍.

റോഡ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായി 100 എംഎല്‍ ശ്വാസത്തില്‍ 35 മൈക്രോഗ്രാം ആല്‍ക്കഹോള്‍ എന്നത് 22 മൈക്രോഗ്രാമായി കുറയ്ക്കാനാണ് ഗവണ്‍മെന്റ് കണ്‍സള്‍ട്ടേഷന്‍ നടത്തുന്നത്. സ്‌കോട്ട്ലന്‍ഡില്‍ ഈ വിധത്തിലാണ് മദ്യപരിധി.

ഇത് നടപ്പിലായാല്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് ഡ്രിങ്ക് ഉപയോഗിക്കുന്നത് പോലും ചില ഡ്രൈവര്‍മാര്‍ക്ക് വിനയാകും. പ്രത്യേകിച്ച് സ്ത്രീകളിലും, ചെറിയ ആളുകളിലും ആല്‍ക്കഹോള്‍ പ്രൊസസ് ചെയ്യുന്നതിന്റെ വേഗത വ്യത്യസ്തമാണ്.

മദ്യപിച്ച് വാഹനം ഉപയോഗിക്കുന്ന പരിധിയില്‍ എന്ത് കുറവ് വരുത്തിയാലും അത് പബ്ബുകള്‍ക്ക് തിരിച്ചടിയാകും. റേച്ചല്‍ റീവ്സിന്റെ നവംബര്‍ ബജറ്റില്‍ പ്രഖ്യാപിച്ച ബിസിനസ്സ് നിരക്ക് വര്‍ധനവുകള്‍ പബ്ബുകളെ അടച്ചുപൂട്ടലിന്റെ വക്കിലാണ് എത്തിച്ചത്.

അതേസമയം, സ്‌കോട്ട്ലന്‍ഡില്‍ പരിധി കുറച്ചത് കൊണ്ട് അപകടങ്ങള്‍ കുറയുന്ന സ്ഥിതി ഉണ്ടായില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് അഫയേഴ്സിലെ ക്രിസ് സ്നോഡന്‍ പറഞ്ഞു. 2023-ലെ കണക്കുകള്‍ പ്രകാരം ആറിലൊന്ന് റോഡ് അപകടങ്ങള്‍ മദ്യപിച്ചുള്ള ഡ്രൈവിംഗുമായി ബന്ധമുള്ളവയാണ്. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ പരിധി യൂറോപ്പിലെ ഏറ്റവും ഉയര്‍ന്നതുമാണ്.
 
Other News in this category

 
 




 
Close Window