Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6836 INR  1 EURO=109.9143 INR
ukmalayalampathram.com
Thu 13th Aug 2026
 
 
UK Special
  Add your Comment comment
കാര്‍ഡിഫില്‍ മുന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റസമ്മതം
reporter

കാര്‍ഡിഫ്: മുന്‍ ഭാര്യയുടെ കൊലപാതകക്കേസില്‍ ശ്രീലങ്കന്‍ വംശജനായ തിസാര വെരാഗലേജ് (37) കുറ്റസമ്മതം നടത്തി. നിരോദ നിവുന്‍ഹെല്ല (32)യെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 21ന് കാര്‍ഡിഫിലെ റിവര്‍സൈഡില്‍ കുത്തേറ്റ നിലയില്‍ കണ്ടെത്തിയിരുന്നു. രാവിലെ 7.37ന് പാരാമെഡിക്കുകള്‍ എത്തിയെങ്കിലും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു.

സംഭവത്തിന് പിന്നാലെ തിസാര വെരാഗലേജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യഘട്ടത്തില്‍ പ്രതി കുറ്റം നിഷേധിച്ചിരുന്നെങ്കിലും കൊലപാതക ദിവസം കത്തി കൈവശം വെച്ചിരുന്നതായി പിന്നീട് സമ്മതിച്ചു.

ഇന്ന് ന്യൂപോര്‍ട്ട് ക്രൗണ്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതി കൊലപാതകക്കുറ്റം സമ്മതിച്ചു. ജഡ്ജി ഡാനിയല്‍ വില്യംസ് ഫെബ്രുവരി 20ന് വിധി പറയുന്നത് വരെ പ്രതിയെ കസ്റ്റഡിയില്‍ തുടരാന്‍ ഉത്തരവിട്ടു.

 
Other News in this category

 
 




 
Close Window