Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6836 INR  1 EURO=109.9143 INR
ukmalayalampathram.com
Thu 13th Aug 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ വീടുടമകള്‍ക്ക് കൂടുതല്‍ നികുതി ഭാരം; മാന്‍ഷന്‍ ടാക്സ് ആശങ്ക ഉയര്‍ത്തുന്നു
reporter

ലണ്ടന്‍: ബ്രിട്ടനില്‍ സ്വന്തമായി വീടുകളുള്ളവര്‍ക്ക് കൂടുതല്‍ നികുതി ഭാരം വന്നേക്കുമെന്ന മുന്നറിയിപ്പ്. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് നവംബര്‍ ബജറ്റില്‍ പ്രഖ്യാപിച്ച മാന്‍ഷന്‍ ടാക്സ് ആദ്യം ധനികരുടെ വീടുകള്‍ക്ക് മാത്രമാണെന്ന് തോന്നിച്ചെങ്കിലും, കുടുംബ വീടുകളും വേട്ടയില്‍പ്പെടും എന്നാണ് പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

- 1.5 മില്ല്യണ്‍ പൗണ്ട് മൂല്യമുള്ള വീടുകളും മാന്‍ഷന്‍ ടാക്സിന്റെ പരിധിയില്‍ വരുമെന്നതാണ് പ്രോപ്പര്‍ട്ടി ഉടമകള്‍ക്ക് മുന്നറിയിപ്പ്.

- 2 മില്ല്യണ്‍ പൗണ്ടിന് മുകളിലുള്ള വീടുകള്‍ക്ക് കൗണ്‍സില്‍ ടാക്സ് സര്‍ചാര്‍ജ് 2028 ഏപ്രില്‍ മുതല്‍ നിലവില്‍ വരും.

- നിലവിലെ കൗണ്‍സില്‍ ടാക്സിന് പുറമേയാണ് ഈ വാര്‍ഷിക ചാര്‍ജ്.

പ്രോപ്പര്‍ട്ടിയുടെ മൂല്യം അനുസരിച്ച് ചാര്‍ജ് വര്‍ധിക്കും.

- 2 മില്ല്യണില്‍ കൂടുതല്‍ വിലയുള്ള വീടുകള്‍ക്ക് പ്രതിവര്‍ഷം £2500 മുതല്‍ ആരംഭിക്കുന്ന നാല് പ്രൈസ് ബാന്‍ഡുകള്‍.

- 5 മില്ല്യണില്‍ കൂടുതലുള്ള വീടുകള്‍ക്ക് ഇത് £7500 വരെ ഉയരും.

പുതിയ നികുതി ലണ്ടന്‍, സൗത്ത് ഈസ്റ്റ് മേഖലകളിലെ വീടുടമകളെയാണ് പ്രധാനമായും ബാധിക്കുക. ഇവിടങ്ങളില്‍ പ്രോപ്പര്‍ട്ടി വില കൂടുതലാണെന്നതാണ് കാരണം. എന്നാല്‍, കുറഞ്ഞ വിലയുള്ള വീടുകളും സര്‍ചാര്‍ജില്‍പ്പെടും എന്ന് വാല്യൂവേഷന്‍ ഓഫീസ് മുന്നറിയിപ്പില്‍ പറയുന്നു

 
Other News in this category

 
 




 
Close Window