ലണ്ടന്‍: ബ്രിട്ടീഷ് പ്രതിപക്ഷ നിരയിലെ പ്രമുഖനായ ഷാഡോ ഫോറിന്‍ സെക്രട്ടറി ആന്‍ഡ്രൂ റോസിന്‍ഡെല്‍ റിഫോം യുകെയില്‍ ചേര്‍ന്നു. ഫോംഫോര്‍ഡില്‍ നിന്നുള്ള പാര്‍ലമെന്റംഗമായ ഇദ്ദേഹം ഇന്നലെ വൈകിട്ട് പാര്‍ട്ടി മാറാനുള്ള തീരുമാനം പ്രഖ്യാപിച്ചു. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ റിഫോം യുകെയിലേക്ക് വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ചേക്കേറല്‍ തുടരുന്നതിനിടെയാണ് ഈ അപ്രതീക്ഷിത നീക്കം.
മുന്‍ കണ്‍സര്‍വേറ്റീവ് നേതാക്കള്‍ക്കും ചേക്കേറല്‍
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നേതൃസ്ഥാനത്തേക്ക് വരെ മത്സരിച്ച മുന്‍ മന്ത്രി റോബര്‍ട്ട് ജെനറിക്കും മുന്‍ ചാന്‍സിലര്‍ നദീം സഹാവിയും നേരത്തെ റിഫോം യുകെയില്‍ ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ റോംഫോര്‍ഡ് എംപിയായ റോസിന്‍ഡെലിന്റെ ചേക്കേറല്‍. 2001 മുതല്‍ റോംഫോര്‍ഡില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് ഇദ്ദേഹം.
പാര്‍ലമെന്റിലെ ശക്തി വര്‍ധിക്കുന്നു
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും റിഫോം യുകെയിലേക്ക് മാറുന്ന മൂന്നാമത്തെ സിറ്റിങ് എംപിയാണ് റോസിന്‍ഡെല്‍. ഇതോടെ പാര്‍ലമെന്റില്‍ റിഫോം യുകെ എംപിമാരുടെ എണ്ണം ഏഴായി.
ലേബറില്‍ നിന്ന് കൊഴിഞ്ഞുപോക്ക്
ലേബര്‍ പാര്‍ട്ടിയില്‍ നിന്നും പ്രമുഖ നേതാക്കള്‍ ഇനിയും റിഫോമിലേക്ക് ചേര്‍ന്നിട്ടില്ലെങ്കിലും പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കുണ്ട്. ലേബറില്‍ നിന്നുള്ള ഒരു പ്രമുഖന്‍ ചൊവ്വാഴ്ച റിഫോമിലേക്ക് വരുമെന്ന് പാര്‍ട്ടി നേതാവ് നൈജല്‍ ഫറാഷ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ബ്രിട്ടീഷ് രാഷ്ട്രീയം