സൗത്ത് യോര്‍ക്ഷര്‍: ട്രെയിനില്‍ യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപണം നേരിടുന്ന യുവതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ഡിസംബര്‍ 14-ന് വൈകുന്നേരം ഷെഫീല്‍ഡില്‍ നിന്ന് വര്‍ക്ക്‌സോപ്പിലേക്ക് സഞ്ചരിച്ച ട്രെയിനിലാണ് സംഭവം നടന്നതെന്ന് സൗത്ത് യോര്‍ക്ഷര്‍ പൊലീസ് അറിയിച്ചു.
ഫോട്ടോയില്‍ കാണുന്ന സ്ത്രീയെ തിരിച്ചറിയുന്നവര്‍ ഉടന്‍ പൊലീസിനെ ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. നീണ്ട മുടിയുള്ള യുവതി പച്ച നിറത്തിലുള്ള കാര്‍ഡിഗനും കറുത്ത മിനി ഷോര്‍ട്ട്‌സും ധരിച്ച നിലയിലാണ് ദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.
സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി പൊതുജനങ്ങളുടെ സഹായം തേടുകയാണെന്ന് പൊലീസ് വ്യക്തമാക്കി