Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക് ആവശ്യപ്പെട്ട് ലേബര്‍ എംപിമാര്‍ കത്ത്
reporter

ലണ്ടന്‍: പതിനാറ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 61 ലേബര്‍ എംപിമാര്‍ സര്‍ക്കാരിന് കത്തു നല്‍കി. പ്രധാനമന്ത്രി സര്‍ കിയേര്‍ സ്റ്റാമറിന് നല്‍കിയ കത്തിലാണ് ഭരണകക്ഷി എംപിമാരുടെ ഈ ആവശ്യം.

ഓസ്‌ട്രേലിയ കഴിഞ്ഞ ഡിസംബറില്‍ നടപ്പാക്കിയ നിയമത്തിന് സമാനമായ രീതിയില്‍ ബ്രിട്ടനിലും നിയമനിര്‍മാണം വേണമെന്നാണ് എംപിമാരുടെ നിലപാട്. ഡെന്മാര്‍ക്ക്, ഫ്രാന്‍സ്, നോര്‍വേ, ന്യൂസീലന്‍ഡ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളും സമാനമായ നിയമനിര്‍മാണത്തിന് ഒരുങ്ങുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

മുഖ്യ പ്രതിപക്ഷ കക്ഷികളായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ലിബറല്‍ ഡെമോക്രാറ്റുകളും നേരത്തെ തന്നെ ഈ ആവശ്യം ഉന്നയിച്ചിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ടോറി ലീഡര്‍ കെമി ബാഡ്‌നോച്ച് കഴിഞ്ഞയാഴ്ച പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു.

ഭരണകക്ഷി എംപിമാരുടെ നീക്കത്തിന് പ്രതിപക്ഷത്തിന്റെ പിന്തുണ ഉറപ്പായ സാഹചര്യത്തില്‍, സര്‍ക്കാരിന് ഇക്കാര്യത്തില്‍ തുറന്ന മനസ്സാണെന്നും എല്ലാ സാധ്യതകളും പരിഗണിക്കപ്പെടുമെന്നും പ്രധാനമന്ത്രി പ്രതികരിച്ചു

 
Other News in this category

 
 




 
Close Window