Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 12th Oct 2026
 
 
UK Special
  Add your Comment comment
ചികിത്സയ്ക്ക് എത്തിയ പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു: 13-45 വയസ്സുവരെയുള്ളവര്‍ ചൂഷണത്തിന് വിധേയരായി
Text By: UK Malayalam Pathram
രോഗികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഡോക്ടറെ കോടതിയില്‍ ഹാജരാക്കി. ഇയാളുടെ അതിക്രമങ്ങള്‍ക്ക് വിധേയരായരില്‍ 13 വയസ് പൂര്‍ത്തിയാകാത്ത കുട്ടികളും ഉണ്ട്. 38 രോഗികളാണ് പരാതിക്കാരായി ഉള്ളത്. ഡെഡ്ലിയിലെ റോയല്‍ സ്റ്റോക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലും, റസ്സല്‍സ് ഹാള്‍ ഹോസ്പിറ്റലിലുമായി എത്തിയ പെണ്‍കുട്ടികളേയും സ്ത്രീകളേയും ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തു. 2017നും 2021നും ഇടയില്‍ നടന്ന സംഭവങ്ങളാണ് കേസിന് ആധാരം. നഥാനിയല്‍ സ്പെന്‍സര്‍ എന്നാണ് പ്രതിയുടെ പേര്. 38 വയസ്സുകാരനാണു പ്രതി.

ബര്‍മിംഗ്ഹാം, ഗ്രെയ്റ്റ് ഹാംപ്ഡെന്‍ സ്ട്രീറ്റില്‍ താമസിക്കുന്ന സ്പെന്‍സര്‍, നോര്‍ത്ത് സ്റ്റഫോര്‍ഡ്ഷയര്‍ ജസ്റ്റിസ് സെന്ററിലാണ് ഹാജരായത്. ഫെബ്രുവരി 20ന് സ്റ്റോക്ക് ഓണ്‍ ട്രെന്റ് ക്രൗണ്‍ കോടതി ഇയാളുടെ കേസ് വിചാരണയ്ക്ക് എടുക്കും. അതുവരെ വ്യവസ്ഥകള്‍ക്ക് വിധേയമായി ജാമ്യം നല്‍കി ഇയാളെ വിട്ടയയ്ക്കുകയായിരുന്നു.
 
Other News in this category

 
 




 
Close Window