Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6836 INR  1 EURO=109.9143 INR
ukmalayalampathram.com
Thu 13th Aug 2026
 
 
UK Special
  Add your Comment comment
യുകെ മലയാളികള്‍ക്കു നടുക്കമായി 23 വയസുകാരന്റെ മരണം: സ്റ്റെഫാന്റെ വേര്‍പാട് വീട്ടില്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിനിടെ
Text By: UK Malayalam Pathram
യുകെയിലെ ഡോ. വിനോദ് വര്‍ഗീസിന്റെയും ഗ്രേസ് വര്‍ഗീസിന്റെയും മകന്‍ 23 വയസ്സുകാരന്‍ സ്റ്റെഫാന്‍ വര്‍ഗീസ് അന്തരിച്ചു. ലെസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണു സ്റ്റെഫാന്‍. മെഡിസിന്‍ പഠനം പൂര്‍ത്തിയാകാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെയാണു വേര്‍പാട്. മലയാളി സമൂഹത്തിലെ ആദ്യകാല ഡോക്ടര്‍മാരില്‍ ഒരാളാണ് സ്റ്റെഫാന്റെ പിതാവ് വര്‍ഗീസ്. ഇന്നലെ വൈകീട്ട് ലൂട്ടനിലെ വീട്ടില്‍ മാതാപിതാക്കളോട് സംസാരിച്ചിരുന്ന സ്റ്റെഫാന്‍ ചലനമറ്റ അവസ്ഥയിലാവുകയായിരുന്നു. കമ്പ്യൂട്ടറിന് മുന്നില്‍ അനക്കമറ്റ് ഇരിക്കുന്ന നിലയില്‍ കാണുകയായിരുന്നുവെന്നാണ് വിവരം. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് സൂചന. മറ്റ് ആരോഗ്യ പ്രശ്നമൊന്നും ഇല്ലായിരുന്നു.
ആഴ്ചകള്‍ക്കകം മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കി ഗ്രാജുവേഷന്‍ ഗൗണ്‍ അണിയേണ്ട സ്റ്റെഫാന്റെ വിയോഗത്തില്‍ വിങ്ങിപ്പൊട്ടുകയാണ് പ്രിയപ്പെട്ടവര്‍.
 
Other News in this category

 
 




 
Close Window