Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 12th Oct 2026
 
 
UK Special
  Add your Comment comment
യുകെയിലെ ബോള്‍സോവറില്‍ കോട്ടയം സ്വദേശിയായ 47 വയസ്സുകാരന്‍ അന്തരിച്ചു: രണ്ടു മക്കളേയും വിളിച്ചെഴുന്നേല്‍പ്പിച്ച് ലിജു യാത്രയായി
Text By: UK Malayalam Pathram
യുകെയിലെ ബോള്‍സോവറില്‍ താമസിക്കുന്ന കോട്ടയം പള്ളം സ്വദേശി ലിജു(47) അന്തരിച്ചു.
ഉറങ്ങാന്‍ കിടന്ന ലിജുവിന് പുലര്‍ച്ചെ നാലു മണിയോടെയാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായത്. തുടര്‍ന്നാണ് ലിജു മക്കളെ വിളിച്ചെഴുന്നേല്‍പ്പിച്ചത്. തുടര്‍ന്ന് വെള്ളം വേണമെന്ന് ആവശ്യപ്പെടുകയും മക്കള്‍ വെള്ളം നല്‍കുകയും ചെയ്തു. സഹായം തേടി മക്കള്‍ അയല്‍വീട്ടിലെത്തുകയും അവരെ കൂട്ടിക്കൊണ്ടു വരുകയും ചെയ്തപ്പോഴേയ്ക്കും മരണം സംഭവിച്ചു.
രണ്ടു പെണ്‍മക്കളെ ലിജുവിനെ ഏല്‍പ്പിച്ചാണ് ഭാര്യ ലിന്‍സി ബുധനാഴ്ച വൈകിട്ട് നഴ്സിംഗ് ഹോമിലെ ജോലിയ്ക്ക് പോയത്. രണ്ടര വര്‍ഷമായി യുകെയിലെത്തിയ ലിജു ജേക്കബ്ബും ഭാര്യയും രണ്ടു പെണ്മക്കളും അടങ്ങുന്ന കുടുംബം ബോള്‍സോവറില്‍ താമസിച്ചു വരികയായിരുന്നു. നഴ്സിംഗ് ഹോം ജീവനക്കാരിയായ ലിന്‍സിയാണ് ഭാര്യ. ഇയര്‍ 8 വിദ്യാര്‍ത്ഥിനിയായ റയാനും ഇയര്‍ 7 വിദ്യാര്‍ത്ഥിനിയായ റീമയുമാണ് മക്കള്‍.
 
Other News in this category

 
 




 
Close Window