Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6836 INR  1 EURO=109.9143 INR
ukmalayalampathram.com
Thu 13th Aug 2026
 
 
UK Special
  Add your Comment comment
ലൂസി ലെറ്റ്ബി അറസ്റ്റിന്റെ ദൃശ്യങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയില്‍
reporter

ലണ്ടന്‍: യുകെയില്‍ ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തിയതിനും മറ്റ് ഏഴ് കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും ശിക്ഷിക്കപ്പെട്ട നഴ്‌സ് ലൂസി ലെറ്റ്ബി (36) അറസ്റ്റിലാകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. നെറ്റ്ഫ്‌ലിക്‌സില്‍ ഫെബ്രുവരി 4ന് റിലീസ് ചെയ്യുന്ന Investigation of Lucy Letby ഡോക്യുമെന്ററിയുടെ ട്രെയിലറിലാണ് ഈ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഹെര്‍ഫോര്‍ഡിലെ വീട്ടിലെ കിടപ്പുമുറിയില്‍ കിടക്കുന്ന ലൂസിയെ പൊലീസ് അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍ ട്രെയിലറില്‍ കാണാം. ഡോക്യുമെന്ററിയില്‍ ലൂസിയുമായി പൊലീസ് നടത്തിയ സംഭാഷണങ്ങള്‍, അന്വേഷണ ഉദ്യോഗസ്ഥരുടെ അഭിമുഖങ്ങള്‍, ഇരകളിലൊരാളുടെ അമ്മയുടെ പ്രതികരണങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒരു ക്ലിപ്പില്‍ ലൂസി കരയുന്നതും, കൈവിലങ്ങ് ധരിച്ച് പ്രിയപ്പെട്ട പൂച്ചയെ താലോലിച്ച് യാത്ര പറയുന്നതും ദൃശ്യമായി. 2018 ജൂലൈ, 2019 ജൂണ്‍, 2020 നവംബര്‍ മാസങ്ങളിലായി മൂന്ന് തവണ ലൂസി അറസ്റ്റിലായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും ഡോക്യുമെന്ററിയില്‍ പരാമര്‍ശിക്കുന്നു.

2015 ജൂണ്‍ മുതല്‍ 2016 ജൂണ്‍ വരെയുള്ള കാലയളവില്‍ ഏഴ് ശിശുക്കളെ കൊലപ്പെടുത്തിയതിനും മറ്റ് ഏഴ് പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും ലൂസി ലെറ്റ്ബി ആജീവനാന്ത തടവ് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്

 
Other News in this category

 
 




 
Close Window