Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6836 INR  1 EURO=109.9143 INR
ukmalayalampathram.com
Thu 13th Aug 2026
 
 
UK Special
  Add your Comment comment
യുകെയില്‍ മലയാളി ജേക്കബ് ലിജു ജോര്‍ജ് അന്തരിച്ചു
reporter

ചെസ്റ്റര്‍ഫീല്‍ഡ്/കോട്ടയം: ഉറക്കത്തിനിടെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് യുകെയില്‍ മലയാളി ജേക്കബ് ലിജു ജോര്‍ജ് (47) അന്തരിച്ചു. ചെസ്റ്റര്‍ഫീല്‍ഡിലെ ബോള്‍സോവറില്‍ കുടുംബസമേതം താമസിച്ചു വരികയായിരുന്നു കോട്ടയം പള്ളം സ്വദേശിയായ ലിജു.

ഭാര്യ നൈറ്റ് ഷിഫ്റ്റിന് പോയ ശേഷം മക്കളോടൊപ്പം ഉറങ്ങാന്‍ കിടന്ന ലിജുവിന് പുലര്‍ച്ചെ നാലുമണിയോടെ അസ്വസ്ഥത അനുഭവപ്പെട്ടു. മക്കളെ വിളിച്ചുണര്‍ത്തി വെള്ളം കുടിച്ചെങ്കിലും അടിയന്തിര വൈദ്യസഹായം തേടിയപ്പോള്‍ ജീവന്‍ നിലനിര്‍ത്താന്‍ സാധിച്ചില്ല. പുലര്‍ച്ചെ നാലുമണിയോടെയാണ് മരണം സംഭവിച്ചത്.

രണ്ടര വര്‍ഷം മുന്‍പ് സ്വകാര്യ നഴ്സിങ് ഹോമില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ഭാര്യ ലിന്‍സി ഫിലിപ്പിനൊപ്പം ലിജുവും മക്കളായ റയാന്‍ ജോര്‍ജ് ജേക്കബ് (13), റീമാ റേച്ചല്‍ ജേക്കബ് (11) എന്നിവരും യുകെയിലേക്ക് കുടിയേറിയിരുന്നു. സന്തോഷകരമായ കുടുംബജീവിതത്തിനിടയിലാണ് അപ്രതീക്ഷിതമായി മരണമെത്തിയത്.

മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനും കുടുംബത്തെ സഹായിക്കുന്നതിനുമായി ചെസ്റ്റര്‍ഫീല്‍ഡ് മലയാളി അസോസിയേഷന്റെ സഹകരണത്തോടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അഭ്യര്‍ഥന പ്രകാരം യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. സംസ്‌കാരം പിന്നീട് നാട്ടില്‍ നടക്കും

 
Other News in this category

 
 




 
Close Window