Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.7629 INR  1 EURO=110.5705 INR
ukmalayalampathram.com
Fri 08th May 2026
 
 
Teens Corner
  Add your Comment comment
എട്ടാമത് യുക്മ നഴ്സസ് ഫോറം അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷം ശനിയാഴ്ച വോള്‍വര്‍ഹാംപ്റ്റണില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ദേശീയ നേതൃത്വം
Text By: Kurian George
അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് മെയ് 9 ന് വോള്‍വര്‍ഹാംപ്ടണിലെ യുകെകെസിഎ ഹാളില്‍ യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന എട്ടാമത് ദേശീയ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, സെക്രട്ടറി ജയകുമാര്‍ നായര്‍ എന്നിവര്‍ അറിയിച്ചു. യുക്മ വൈസ് പ്രസിഡന്റ് സ്മിത തോട്ടം, യുക്മ നഴ്‌സിംഗ് പ്രൊഫഷണല്‍ & ട്രെയിനിംഗ് ലീഡ് സോണിയ ലൂബി എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി വിപുലമായ തയ്യാറെടുപ്പുകളാണ് പൂര്‍ത്തിയായിരിക്കുന്നത്.


''Educate, Envision, Liberate' എന്ന മുദ്രാവാക്യം മുന്‍ നിര്‍ത്തി സംഘടിപ്പിക്കുന്ന ഈ ദേശീയ സമ്മേളനം ഇതിനോടകം തന്നെ യുകെയില്‍ നഴ്‌സിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന ഒരു വലിയ വിഭാഗത്തിന്റെ പിന്തുണ ആര്‍ജ്ജിച്ച് കഴിഞ്ഞു. മെയ് 9 ശനിയാഴ്ച രാവിലെ 9.30 ന് തുടങ്ങുന്ന സമ്മേളനം തികച്ചും പ്രഫഷണല്‍ രീതിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. സമ്മേളനത്തില്‍ എന്‍ എം സി സീനിയര്‍ നഴ്‌സിംഗ് അഡൈ്വസര്‍ പൗള മക്ലാരന്‍ സ്പെഷ്യല്‍ ഗസ്റ്റായി പങ്കെടുക്കുമ്പോള്‍ ഡഡ്‌ലി എന്‍ എച്ച് എസ്സ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ട്രാന്‍സ്ഫോര്‍മേഷന്‍ & ഇംപ്രൂവ്മെന്റ് മാനേജര്‍ ലോല ഒമോട്ടോസൊ ഗസ്റ്റ് ഓഫ് ഓണര്‍ ആയിരിക്കും.


യുകെയിലെ നഴ്‌സിംഗ് അദ്ധ്യാപന, സേവന മേഖലകളില്‍ മികവ് തെളിയിച്ച പ്രമുഖരാണ് സമ്മേളനത്തിലെ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. യുകെയിലെ മലയാളി നഴ്‌സസിനെ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്ന ഊര്‍ജ്ജസ്വലരായ നഴ്‌സുമാരുടെ പത്ത് ടീമുകളാണ് സമ്മേളനത്തിന്റെ ഒരുക്കങ്ങളില്‍ പങ്കെടുക്കുന്നത്. യുക്മ ദേശീയ ഭാരവാഹികള്‍, ദേശീയ സമിതിയംഗങ്ങള്‍, റീജിയണല്‍ കമ്മിറ്റികള്‍ എന്നിവര്‍ പൂര്‍ണ്ണ പിന്തുണയോടെ സംഘാടക സമിതിക്കൊപ്പമുണ്ട്.


യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന നഴ്‌സുമാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ യു എന്‍ എഫ് ദേശീയ സമ്മേളനത്തിന്റെ മാറ്റ് കൂട്ടും. നഴ്‌സിംഗ് സമൂഹത്തിന്റെ ഐക്യം, കഴിവ്, സാംസ്‌കാരിക വൈവിധ്യം എന്നിവയെ ഒരുമിപ്പിക്കുന്ന അഭിമാനകരമായ ആഘോഷമായിരിക്കും ഈ സമ്മേളനം.


കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ വൈസ് പ്രസിഡന്റ് സ്മിത തോട്ടം (07450964670), യുക്മ നഴ്‌സിംഗ് പ്രൊഫഷണല്‍ & ട്രെയിനിംഗ് ലീഡ് സോണിയ ലൂബി (07729473749) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.


സമ്മേളനം നടക്കുന്ന വേദിയുടെ അഡ്രസ്സ്:

UKKCA COMMUNITY CENTRE,

83 WOODCROSS LANE,

BILSTON,

WOLVERHAMPTON.

WV14 9BW.
 
Other News in this category

 
 




 
Close Window