Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4522 INR  1 EURO=110.8402 INR
ukmalayalampathram.com
Fri 12th Jun 2026
 
 
Teens Corner
  Add your Comment comment
അസമില്‍ ഹാട്രിക് ജയം സ്വന്തമാക്കി ബിജെപി; കോണ്‍ഗ്രസിന് ആകെ 23 സീറ്റ്; കോണ്‍ഗ്രസിന്റെ പ്രസിഡന്റിനും തോല്‍വി
Text By: UK Malayalam Pathram
ബിജെപി 99 സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് 23 സീറ്റുകളിലൊതുങ്ങി. കോണ്‍ഗ്രസ് പിസിസി അധ്യക്ഷന്‍ ഗൗരവ് ഗോഗോയി ജോര്‍ഹട്ടില്‍ 23,182 വോട്ടിന് വമ്പന്‍ പരാജയം ഏറ്റുവാങ്ങി.

2016-ല്‍ ഭരണം പിടിച്ച ബിജെപി, പത്ത് വര്‍ഷത്തിന് ശേഷവും അസമില്‍ ആധിപത്യം തുടരുകയാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പാര്‍ട്ടി തുടര്‍ച്ചയായ മൂന്നാം ഊഴത്തിലേക്ക് കടക്കുന്നത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ജാലുക്ബാരിയില്‍ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിന്റെ ബോമെന്‍ ചന്ദ്ര ബോര്‍ ഠാക്കൂറിനെ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പിസിസി മുന്‍ അധ്യക്ഷന്‍ ഭൂപന്‍ ബോറ 800 വോട്ടിന് കോണ്‍ഗ്രസിന്റെ നാരായണ്‍ ഭൂയാനെ ബിഹ്പുരിയയില്‍ തോല്‍പ്പിച്ചു.

അതേസമയം, സര്‍ക്കാരിന് കനത്ത വെല്ലുവിളി ഉയര്‍ത്തും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് പിസിസി അധ്യക്ഷന്‍ ഗൗരവ് ഗോഗോയി ജോര്‍ഹട്ടില്‍ ദയനീയ പരാജയം ഏറ്റുവാങ്ങി.ഗൗരവ് ഗോഗോയിക്ക് പുറമെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ, റൈജോര്‍ ദള്‍ അധ്യക്ഷന്‍ അഖില്‍ ഗൊഗോയ്,എന്നിങ്ങനെ പ്രതിപക്ഷത്തെ മുന്‍ നിര നേതാക്കളെല്ലാം പരാജയപ്പെട്ടു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകരമെന്ന് ബിജെപി പ്രതികരണം.
 
Other News in this category

 
 




 
Close Window