Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.6106 INR  1 EURO=108.1315 INR
ukmalayalampathram.com
Mon 22nd Jun 2026
 
 
മതം
  Add your Comment comment
മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക് അസോസിയേഷന്‍ സില്‍വര്‍ജൂബിലി ആഘോഷത്തിനൊരുങ്ങി ക്നാനായ മക്കള്‍.
Text By: UK Malayalam Pathram
മാഞ്ചസ്റ്ററിലെ ഫോറം സെന്ററില്‍ നടക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് 1 മണിക്ക് അഭിവന്ദ്യ ജെയിംസ് തോപ്പില്‍ പിതാവും, യു.കെ.യിലെ ക്നാനായ മിഷന്‍ ഡയറക്ടര്‍ സുനി പടിഞ്ഞാറേക്കര അച്ചനും ചേര്‍ന്ന് ദിവ്യബലി അര്‍പ്പിക്കും.


തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ Stockport M.P. Naedu Mishra, UKKCA പ്രസിഡന്റ് മാത്തുക്കുട്ടി, UUKMA പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ക്കൊപ്പം ഈ സംഘനയെ മുന്‍ കാലങ്ങളില്‍ നയിച്ച മഹത് വ്യക്തികളും സംഘടനയുടെ വളര്‍ച്ചയെ സഹായിച്ച യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അനേകം സമുദായ സ്നേഹികളും പങ്കെടുക്കും.കഴിഞ്ഞ രണ്ടുമാസമായി സമ്മേളനത്തിനത്തിന് കൊഴുപ്പേകുവാനുള്ള കലാപരിപാടികളുമായി M.K.C.A യുടെ കലാകാരന്മാര്‍ പരിശീലനത്തിലാണ്. വെല്‍കം ഡാന്‍സിനുള്ള നൃത്തച്ചുവടുകളുമായി യുവാജനങ്ങളും കുട്ടികളും ഒരുങ്ങിക്കഴിഞ്ഞു. നമ്മുടെ അനുഗ്രഹീത ഗായകരും മറ്റുകലാകാരന്മാരും സില്‍വര്‍ ജൂബിലി സമ്മേളനം അവിസ്മരണീയമാക്കുന്നതിനായി പരിശീലനത്തിലാണ്.


ഇന്ത്യയിലും വിവിധ വിദേശ രാജ്യങ്ങളിലും നിരവധി സ്റ്റേജുകളിലൂടെ പ്രശസ്തനായ വയലിനിസ്റ്റ് മനോജ് ഏബ്രഹാം അവതരിപ്പിക്കുന്ന സ്റ്റേജ് ഷോ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ മാറ്റ് കൂട്ടും.MKCA പ്രസിഡന്റ് ജിജി ഏബ്രഹാമം, സെക്രട്ടറി ജോര്‍ജ് തേക്കും കാലായില്‍, ട്രഷറര്‍ സിബി തോപ്പില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 10 എക്സിക്യൂട്ടീവ് അംഗങ്ങളും, 50 പേരടങ്ങുന്ന ജൂബിലി കമ്മറ്റി അംഗങ്ങളും ജൂബിലിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അറിയിച്ചു. ജൂബിലി ആഘോഷങ്ങളുടെ മുഖ്യ അഥിതിയായി എത്തുന്നത് കോഹിമ രൂപത മെത്രാന്‍ അഭിവാദ്യ ജെയിംസ് തോപ്പില്‍ പിതാവാണ്. ഇന്ന് രാവിലെ Manchester airport ല്‍ എത്തിച്ചേര്‍ന്ന പിതാവിനെ MKCA Prasident Gigi Abraham ത്തിന്റെ നേതൃത്വത്തില്‍ കമ്മിറ്റി അംഗങ്ങളും, മറ്റു ഭാരവാഹികളും ചേര്‍ന്ന് പുച്ഛണ്ട് നല്‍കി സ്വീകരിച്ചു.

എംകെസിഎ പ്രസിഡന്റ് ജിജി എബ്രഹാം, സെക്രട്ടറി ജോര്‍ജ് ജോസഫ്, ട്രഷറര്‍ സിബി തോപ്പില്‍, വൈസ് പ്രസിഡന്റ് ജിം ജോണ്‍, ജോയിന്റ് സെക്രട്ടറി നോയല്‍ എബ്രഹാം, ജോയിന്റ് ട്രഷറര്‍ ജോര്‍ജ് ജോസഫ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ ദിവ്യ സനില്‍, ഷീബ സിറില്‍, ഉപദേഷ്ടാക്കളായ ജിജോ എബ്രഹാം, റോയ് മാത്യുഎന്നിവര്‍ അടങ്ങുന്ന എക്സിക്യൂട്ടിവ് കമ്മറ്റിയോടൊപ്പം ഷാജി വാരക്കുടിയുടെ നേതൃത്വത്തില്‍ 50 ത്തോളം വരുന്ന ജൂബിലി കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് കഴിഞ്ഞ എധാനും മാസങ്ങളായി ഈ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു .
 
Other News in this category

 
 




 
Close Window