Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.0489 INR  1 EURO=111.4454 INR
ukmalayalampathram.com
Mon 25th May 2026
 
 
Teens Corner
  Add your Comment comment
തമിഴ്‌നാട്ടില്‍ അദ്ഭുദം സൃഷ്ടിച്ച് വിജയ് മാജിക്ക്: സ്റ്റാലിനേയും തോല്‍പ്പിച്ച് ടിവികെ അധികാരത്തിലേക്ക്
Text By: UK Malayalam Pathram
നൂറിലേറെ സീറ്റ് നേടി തമിഴ്നാട്ടില്‍ TVK വലിയ ഒറ്റകക്ഷി. കൂപ്പുകുത്തി ഡിഎംകെ. 234ല്‍ 108 സീറ്റുകളിലാണ് വിജയ്‌യുടെ ടിവികെ മുന്നേറുന്നത്. എഐഎഡിഎംകെ സഖ്യം 65 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുമ്പോള്‍ ഡിഎംകെ സഖ്യം 61 സീറ്റുകളുമായി മൂന്നാം സ്ഥാനത്താണ്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡി എം കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ കൊളത്തൂര്‍ മണ്ഡലത്തില്‍ അപ്രതീക്ഷിത പരാജയം നേരിട്ടു.

സാധാരണഗതിയില്‍ തിരഞ്ഞെടുപ്പ് ഫലദിവസം സജീവമായിരിക്കുന്ന പാര്‍ട്ടി ഓഫീസ് ഇപ്പോള്‍ ഏറെക്കുറെ വിജനമായിക്കഴിഞ്ഞു. ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ തമിഴ്‌നാടിന്റെ പരമ്പരാഗത ദ്രാവിഡ പാര്‍ട്ടികളെ ബഹുദൂരം പിന്നിലാക്കിയാണ് നടന്‍ വിജയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന്റെ കുതിപ്പ്. നഗരപ്രദേശങ്ങളില്‍ വിജയുടെ പാര്‍ട്ടിക്ക് ലഭിക്കുന്ന വന്‍ പിന്തുണ ഡി എം കെയുടെ വോട്ട് ബാങ്കില്‍ വലിയ രീതിയിലുള്ള വിള്ളലുണ്ടാക്കി.
 
Other News in this category

 
 




 
Close Window