Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.6439 INR  1 EURO=108.3189 INR
ukmalayalampathram.com
Wed 24th Jun 2026
 
 
Teens Corner
  Add your Comment comment
യുകെയില്‍ അരങ്ങേറുന്ന ഡാന്‍സ് ധമാക്ക സീസണ്‍ 2 വില്‍ മത്സരിക്കാന്‍ പ്രൊഫഷണല്‍ ഡാന്‍സ് ഗ്രൂപ്പുകള്‍ക്കും ഡാന്‍സ് സ്‌കൂളുകള്‍ക്കും അവസരം.
Text By: UK Malayalam Pathram
യുകെയില്‍ അരങ്ങേറുന്ന നൃത്ത മത്സരമായ ഡാന്‍സ് ധമാക്ക സീസണ്‍ 2 വിലേക്ക് പ്രൊഫഷണല്‍ ഡാന്‍സ് ഗ്രൂപ്പുകള്‍ക്കും ഡാന്‍സ് സ്‌കൂളുകള്‍ക്കും മത്സരിക്കാന്‍ അവസരം. അറോറ ധമാക്ക ഒരുക്കുന്ന ഈ മത്സരത്തിലേക്ക് യുകെയിലും അയര്‍ലന്‍ഡിലുമായി ഉടനീളമുള്ളവര്‍ക്ക് പങ്കെടുക്കാന്‍ അവസരമൊരുങ്ങുന്നു.


കഴിവുള്ള നര്‍ത്തകരെ ഈ പരിപാടിയിലൂടെ ഒരുമിച്ച് കൊണ്ടുവരാന്‍ സാധിക്കും. ഒക്ടോബര്‍ 17 ശനിയാഴ്ച വൈകുന്നേരം 6:00 മുതല്‍ ആണ് പരിപാടി നടക്കുക.സിവിക് ഹാള്‍, എല്ലെസ്മിയര്‍ പോര്‍ട്ട്, ചെഷയറില്‍ നടക്കുന്ന പരിപാടിയില്‍ സെമി-ക്ലാസിക്കല്‍ / ഫ്യൂഷന്‍ ബോളിവുഡ് ഡാന്‍സുകാര്‍ക്ക് അവസരമുണ്ടായിരിക്കും.


പങ്കെടുക്കുന്നവര്‍ 14 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരായിരിക്കണം. ഓരോ ടീമിലും കുറഞ്ഞത് 5 നര്‍ത്തകര്‍ ഉണ്ടായിരിക്കണം എന്നിങ്ങനെയുള്ള നിബന്ധനകള്‍ പാലിച്ചിരിക്കണം. രജിസ്ട്രേഷനുള്ള അവസാന തീയതി: ജൂണ്‍ 30 ആണ്.ടീം പരിധിയിലെത്തുമ്പോള്‍ രജിസ്ട്രേഷന്‍ അവസാനിക്കുമെന്നതിനാല്‍ മുന്‍കൂട്ടി തന്നെ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.


നിങ്ങളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍

നൃത്ത ഗ്രൂപ്പിന്റെ പേരും സ്ഥലവും
ടീം ലീഡറുടെ പേരും ബന്ധപ്പെടേണ്ട നമ്പര്‍
തിരഞ്ഞെടുത്ത നൃത്ത വിഭാഗം
നര്‍ത്തകരുടെ ഏകദേശ എണ്ണം (കുറഞ്ഞത് 5 പേര്‍, എല്ലാവരും 14 വയസ്സും അതില്‍ കൂടുതലും പ്രായമുള്ളവര്‍)
പെര്‍ഫോമന്‍സ് വീഡിയോ എന്നിവ ഉള്‍പ്പെടുത്തും.


പെര്‍ഫോമന്‍സ് വീഡിയോ സ്റ്റേജ് പെര്‍ഫോമന്‍സ് വീഡിയോ ഫൂട്ടേജ് 07894 എന്ന നമ്പറില്‍ വാട്ട്‌സ്ആപ്പ് ചെയ്യുക. 900 958 / 07801752710.രജിസ്ട്രേഷന്‍ ഫീസ് 50 പൗണ്ട് ആയിരിക്കും.

അയക്കേണ്ട വിലാസം:

auroradhamaka@gmail.com

കൂടുതല്‍ വിവരങ്ങള്‍ക്ക്: Email: auroradhamaka@gmail.com

Phone: 07894 900 958//07801752710
 
Other News in this category

 
 




 
Close Window