Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 02nd Nov 2026
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് നാവിക-വ്യോമസേനകളെ ഭീകരസംഘടനകളായി പ്രഖ്യാപിച്ച് ഇറാന്‍; എംഐ6 ശത്രുസംഘടനാ പട്ടികയില്‍
reporterr

തെഹ്റാന്‍: ബ്രിട്ടന്റെ റോയല്‍ നേവിയെയും റോയല്‍ എയര്‍ഫോഴ്സിനെയും ഭീകരസംഘടനകളായി പ്രഖ്യാപിച്ച് ഇറാന്‍. ബ്രിട്ടീഷ് വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ എംഐ6നെ ശത്രുസംഘടനകളുടെ പട്ടികയിലും ഉള്‍പ്പെടുത്തി. ഇറാന്‍ വിദേശകാര്യ മന്ത്രാലയമാണ് തീരുമാനം അറിയിച്ചത്. ബ്രിട്ടനിലെ ആര്‍എഎഫ് ഫെയര്‍ഫോര്‍ഡ് വ്യോമതാവളത്തിലെ സുരക്ഷാസംഭവത്തില്‍ ഇറാന് പങ്കുണ്ടെന്ന പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമിന്റെ ആരോപണത്തിനു പിന്നാലെയാണ് നടപടി. കഴിഞ്ഞ ഒരുവര്‍ഷമായി ബ്രിട്ടന്‍ സ്വീകരിക്കുന്ന ശത്രുതാപരമായ നിലപാടുകളാണ് തീരുമാനത്തിന് കാരണമെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാനെതിരായ സൈനികനടപടികള്‍ക്ക് ബ്രിട്ടനിലെ സൈനിക-ലോജിസ്റ്റിക് സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കിയതും ഇറാന്റെ റെവല്യൂഷനറി ഗാര്‍ഡിനെതിരെ ബ്രിട്ടന്‍ സ്വീകരിച്ച നടപടികളും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. എംഐ6നെതിരെ ഇറാനിലെ ചാരവൃത്തി വിരുദ്ധ നിയമപ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.

ഫെയര്‍ഫോര്‍ഡ് താവളവുമായി ബന്ധപ്പെട്ട സംശയാസ്പദ പ്രവര്‍ത്തനങ്ങള്‍ ഇറാനില്‍നിന്നാണ് ഏകോപിപ്പിച്ചതെന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ദേശീയ സുരക്ഷാ നിയമപ്രകാരം രണ്ടുപേരെ ലണ്ടന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇവരിലൊരാള്‍ ഇറാനിയന്‍ രഹസ്യാന്വേഷണ ഏജന്‍സികളെ സഹായിക്കാന്‍ ശ്രമിച്ചതായി പ്രോസിക്യൂഷന്‍ ആരോപിച്ചു. എന്നാല്‍ ബ്രിട്ടന്റെ ആരോപണങ്ങള്‍ ലണ്ടനിലെ ഇറാനിയന്‍ അംബാസഡര്‍ തള്ളി. കോടതിയില്‍ പ്രതികളെ ഹാജരാക്കി അഞ്ചുദിവസത്തിനുശേഷമാണ് ബ്രിട്ടീഷ് സേനകള്‍ക്കും രഹസ്യാന്വേഷണ ഏജന്‍സിക്കുമെതിരായ ഇറാന്റെ പ്രഖ്യാപനം വന്നത്.

 
Other News in this category

 
 




 
Close Window