Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 08th Oct 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
എം.എസ്. സുബ്ബുലക്ഷ്മിയുടെ അസാധാരണ ജീവിത കഥ ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നു.
Text By: UK Malayalam Pathram

'എം.എസ്. - എ ലെഗസി ഓണ്‍ സ്‌ക്രീന്‍' എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ബയോപിക്കില്‍ രശ്മിക മന്ദാനയാണ് എം.എസ്. സുബ്ബുലക്ഷ്മിയായി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്നത്തെ യുവതലമുറയുടെ തരംഗമായ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം പകരുന്നതെന്ന പ്രത്യേകതയുമുണ്ട്. ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ചിത്രം അല്ലു അരവിന്ദ്, റോക്ക് ലൈന്‍ വെങ്കിടേഷ്, ബണ്ണി വാസു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. എം.എസ്. സുബ്ബുലക്ഷ്മി അമ്മയുടെ 110-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ചെന്നൈ മ്യൂസിക് അക്കാദമിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യന്‍ ശാസ്ത്രീയ സംഗീത ചരിത്രവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന ചെന്നൈയിലെ 'ദി മ്യൂസിക് അക്കാദമി'യില്‍ വെച്ച് എം.എസ്. സുബ്ബുലക്ഷ്മി അമ്മയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജീവചരിത്ര ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window