|
രജനീകാന്ത് ചിത്രം ജയിലര് 2ല് നിന്ന് മോഹന്ലാലിന്റെ സീനുകള് വെട്ടിമാറ്റിയെന്ന് ആരോപിച്ച് കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കോസ്റ്റിയൂം ഡിസൈനര് ജിഷാദ് ഷംസുദ്ദീന്. മോഹന്ലാലിന്റെ വ്യത്യസ്തമായ മൂന്ന് ലുക്കുകള് വെട്ടിമാറ്റപ്പെട്ടുവെന്നാണ് ജിഷാദ് ഉന്നയിക്കുന്ന ആരോപണം. ഇതി ജയിലറിന് മറ്റൊരു ഭാഗം കൂടി വന്നാല് താന് അതില് സഹകരിക്കില്ലെന്നും അദ്ദേഹം സോഷ്യല് മീഡിയയില് വ്യക്തമാക്കി. t
മികച്ച അഭിപ്രായങ്ങള് നേടി ജയിലര് 2 വിജയഗാഥ തുടരുന്നുവെങ്കിലും മോഹന്ലാലിന്റെ സ്ക്രീന് സ്പേസ് കുറവെന്ന് മലയാളി ആരാധകര് ഉള്പ്പെടെ ആക്ഷേപം ഉന്നയിക്കുന്നതിനിടെയാണ് കോസ്റ്റിയൂം ഡിസൈനറുടെ ഈ വിയോജന കുറിപ്പ് കൂടി പുറത്തുവന്നിരിക്കുന്നത്. ഈ കുറിപ്പും ജയിലര് 2ലെ മോഹന്ലാലിന്റെ റോളും സോഷ്യല് മീഡിയയില് വലിയ ചര്ച്ചകള്ക്ക് വഴിവച്ചിരിക്കുകയാണ്. ചിത്രത്തിനായി താന് ഡിസൈന് ചെയ്ത മോഹന്ലാലിന്റെ കോസ്റ്റിയൂംസിന്റെ ചിത്രങ്ങള് ഉള്പ്പെടെ പങ്കുവച്ചാണ് ജിഷാദിന്റെ കുറിപ്പ്. |