Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 15th Oct 2026
 
 
സിനിമ
  Add your Comment comment
ജാതി, മത വര്‍ഗീയത നമുക്ക് ഉണ്ടാകരുത്: പക്ഷേ രാഷ്ട്രീയം എല്ലാവര്‍ക്കും ഉണ്ടായിരിക്കണം: വേദിയിലും താരമായി നിഖില വിമല്‍
Text By: UK Malayalam Pathram
മട്ടന്നൂര്‍ പഴശ്ശിരാജ എന്‍.എസ്.എസ്. കോളേജില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പലിന്റെ പ്രസംഗത്തിലെ പരാമര്‍ശത്തോട് വേദിയില്‍വച്ചുതന്നെ വിയോജിപ്പ് അറിയിച്ച നടി നിഖില വിമലിന്റെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. പ്രിന്‍സിപ്പലിന്റെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് സദസ്സിനെ അഭിസംബോധന ചെയ്ത താരത്തിന് വിദ്യാര്‍ഥികളില്‍നിന്നും പൊതുസമൂഹത്തില്‍നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ നടത്തിയ പരാമര്‍ശം ഉദ്ധരിച്ചുകൊണ്ടാണ് നിഖില തന്റെ വിയോജിപ്പ് വ്യക്തമാക്കിയത്.
''ഇവിടെ പ്രിന്‍സിപ്പല്‍ സംസാരിച്ച ഒരു കാര്യം ഞാന്‍ കോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം പറഞ്ഞു 'ജാതി, മത, വര്‍ഗീയ, രാഷ്ട്രീയ ബോധങ്ങള്‍ നമുക്കുണ്ടാകരുത്' എന്ന്. അതെല്ലാം ശരിയാണ്, ജാതി, മത വര്‍ഗീയത നമുക്ക് ഉണ്ടാകരുത്, പക്ഷേ രാഷ്ട്രീയം നമുക്ക് എല്ലാവര്‍ക്കും ഉണ്ടായിരിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. അത് കക്ഷി രാഷ്ട്രീയം അല്ല ഞാന്‍ പറയുന്നത്, നിങ്ങള്‍ക്ക് എന്ത് വസ്ത്രം ധരിക്കണം എന്നുള്ളതിന് ഒരു രാഷ്ട്രീയം ഉണ്ട്, നിങ്ങള്‍ എന്ത് കഴിക്കണം എന്നുള്ളതിനു ഒരു രാഷ്ട്രീയം ഉണ്ട്, നിങ്ങള്‍ എന്ത് സംസാരിക്കണം, നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നുള്ളതിനൊക്കെ ഒരു രാഷ്ട്രീയമുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ആ രാഷ്ട്രീയം നമുക്ക് കൃത്യമായി ഉണ്ടായിരിക്കുക എന്നതാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്.'' നിഖില വിമല്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window