Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 24th Oct 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേരളത്തെക്കുറിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്ന വീഡിയോ: യൂട്യൂബര്‍ക്കെതിരെ കേസെടുത്തു
Text By: UK Malayalam Pathram
കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പരാമര്‍ശം അടങ്ങിയ വീഡിയോ, യൂട്യൂബര്‍ക്കെതിരെ കേസെടുത്തു. ഉത്തരേന്ത്യന്‍ ഇന്‍ഫ്‌ലുവന്‍സര്‍ അമൃത് സിംഗ് ഡാരനെതിരെ കേസ് എടുത്തു. BNS 353(2), 192 വകുപ്പുകള്‍ ചുമത്തി ഫോര്‍ട്ട് കൊച്ചി പൊലീസാണ് കേസ് എടുത്തത്.

കേരളത്തില്‍ മതസ്പര്‍ദ്ധയുണ്ടാക്കും വിധമായിരുന്നു വീഡിയോ. ഫോര്‍ട്ട് കൊച്ചി പശ്ചാത്തലമാക്കിയായിരുന്നു വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഫോര്‍ട്ട് കൊച്ചിയിലെ പ്രശസ്തമായ 'കാശി ആര്‍ട്ട് കഫേ'യില്‍ ബീഫ് വിഭവങ്ങള്‍ക്കൊപ്പം ഒരു ചിത്രം പ്രദര്‍ശിപ്പിച്ചതിനെ ലക്ഷ്യമിട്ടും ഇയാള്‍ കടുത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
കേരളത്തെയും ഫോര്‍ട്ട് കൊച്ചിയെയും ലക്ഷ്യമിട്ട് നടത്തിയ വര്‍ഗീയവും തെറ്റായതുമായ വിദ്വേഷ പ്രചാരണത്തിനെതിരെ കേരളത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

കേരളത്തില്‍ മുസ്ലിം ആധിപത്യമാണെന്നും, ഇസ്ലാം മതം പ്രചരിപ്പിക്കുന്നതിനായി അറബ് രാജ്യങ്ങളാണ് കേരള സര്‍ക്കാരിന് ഫണ്ട് നല്‍കുന്നതെന്നും ഉള്ള തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഇയാള്‍ തന്റെ വീഡിയോയിലൂടെ ആരോപിക്കുന്നത്.
 
Other News in this category

 
 




 
Close Window